യു എ ഇയില്‍ താമസ വിസയുള്ള കോവിഷീല്‍ഡെടുത്തവര്‍ക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

Web Desk
1 Min Read

ദുബൈ: ഇന്ത്യയില്‍ നിന്നും രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ എടുത്ത യു എ ഇ റഡിസന്റ് വിസയുള്ളവര്‍ക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി അറിയിപ്പ് പുറത്തു വന്നിട്ടില്ല. എയര്‍ വിസ്താര ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്കിയ നിര്‍ദ്ദേശത്തിലാണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് മടങ്ങാനായേക്കുമെന്ന സൂചന നല്കിയിരിക്കുന്നത്.
നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് നേരത്തെ അറിയിച്ച മറ്റു മാനദങ്ങള്‍ പാലിച്ചായിരിക്കായിരിക്കണം യു എ ഇ യാത്രയെന്നും നിര്‍ദ്ദേശത്തിലുണ്ട്.ട്രാവല്‍ ഏജന്‍സികള്‍ക്ക് ഈ നിര്‍ദ്ദേശം നല്കിയിട്ടുണ്ടെങ്കിലും യു എ ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയോ യു എ ഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
യു എ ഇയിലെ സാധുവായ റസിഡന്റ് വിസ, യാത്രാ തിയ്യതിയുടെ 48 മണിക്കൂറിനുള്ളില്‍ അംഗീകൃത ലാബുകളില്‍ നിന്നും ലഭിച്ച ക്യു ആര്‍ കോഡോടു കൂടിയുള്ള കോവിഡ് പരിശോധന നെഗറ്റീവ് നടത്തിയ സര്‍ട്ടിഫിക്കറ്റ്, വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് കോവിഡ് 19 ദ്രുത പരിശോധന പൂര്‍ത്തിയാക്കുക എന്നിവയ്ക്കു പുറമേ ദുബൈ വിസക്കാര്‍ ജി ഡി ആര്‍ എഫ് എ സൈറ്റിലും മറ്റെല്ലാ എമിറേറ്റ്സ് വിസക്കാരും ഐ സി എ സൈറ്റിലും രജിസ്റ്റര്‍ ചെയ്ത് നേടിയ അംഗീകാരം എന്നിവയാണ് ഉണ്ടായിരിക്കേണ്ടത്.

city exchange
Share This Article
Leave a Comment
error: Content is protected !!