മുഖ്യമന്ത്രി പിണറായി ഖത്തറിലെത്തി

Web Desk
1 Min Read

ദോഹ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിലെത്തി. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേരള മുഖ്യമന്ത്രിയെ സ്വീകരിച്ചു.

city exchange

സി വി റപ്പായി, ഇ എ സുധീർ തുടങ്ങി മലയാളോത്സവം, സംസ്കൃതി ഖത്തർ, മലപാളം മിഷൻ തുടങ്ങിയവയുടെ ഭാരവാഹികളും നേതാക്കളും മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു.

ലോക കേരള സഭയുടെയും മലയാളം മിഷന്‍ സംസ്‌കൃതി ഖത്തര്‍ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘മലയാളോത്സവം 2025’ല്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഖത്തറിലെത്തിയത്.

വൈകിട്ട് ആറു മണിമുതല്‍ അബു ഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, കേരളത്തിന്റെ ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, പദ്മശ്രീ ഡോ. എം എ യൂസഫ് അലി, കേരള ഗവണ്‍മെന്റ് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് എന്നിവരും പങ്കെടുക്കും.

- Advertisement -
Ad image

മലയാളോത്സവത്തിന് പുറമേ വിവിധ കൂടിക്കാഴ്ചകളിലും പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!