സൗദിയില്‍ താമസ സ്ഥലത്ത് അഗ്നിബാധ; രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ മരിച്ചു

Web Desk
1 Min Read

റിയാദ്: ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസ സ്ഥലത്തുണ്ടായ അഗ്നിബാധയില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ആറു ഇന്ത്യക്കാര്‍ മരിച്ചു. മലയാളികള്‍ രണ്ടുപേരും മലപ്പുറം ജില്ലക്കാരാണ്. ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര സ്വദേശികളാണ് മറ്റു നാലുപേര്‍.

city exchange

മലപ്പുറം പൈങ്കണ്ണൂര്‍ തറക്കല്‍ അബ്ദുല്‍ ഹക്കീം (31), മലപ്പുറം മേല്‍മുറി 27 നൂറേങ്ങല്‍ മുക്കിലെ നൂറേങ്ങല്‍ കാവുങ്ങത്തൊടി ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികള്‍. മധുരൈ സ്വദേശി സീതാറാം രാജഗോപാല്‍ (36), ചെന്നൈ സ്വദേശി കാര്‍ത്തിക് (41), ഗുജറാത്ത് സൂറത്ത് സ്വദേശി യോഗേഷ് കുമാര്‍ (36), മുംബൈ സ്വദേശി അസ്ഫര്‍ അലി (26) എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍.

പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് മരിച്ചവരെല്ലാം. മരിച്ചവരില്‍ മൂന്നുപേര്‍ക്ക് കഴിഞ്ഞ ദിവസമാണ് റെസിഡന്റ് പെര്‍മിറ്റായ ഇഖാമ ലഭിച്ചത്.
അര്‍ധരാത്രി ഒന്നരയോടെയാണ് തീപിടുത്തമുണ്ടായത്. താത്ക്കാലികമായി നിര്‍മിച്ച മുറിയിലെ എ സി പൊട്ടിത്തെറിച്ചതാമ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!