

ദോഹ: മലയാളത്തിന്റെ വാനമ്പാടി ദോഹയില്‍ പറന്നിറങ്ങി. ഇനി ഗൃഹാതുരത്വം സമ്മാനിക്കുന്ന ‘ചിത്രഗീതം’.

കെ എസ് ചിത്ര നയിക്കുന്ന ചിത്രഗീതം അല്‍ അറബ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഏപ്രില്‍ 22ന് നടക്കും. ചിത്രയോടൊപ്പം കണ്ണൂര്‍ ഷരീഫ്, പിന്നണി ഗായകന്‍ കെ കെ നിഷാദ് എന്നിവരും വേദിയിലുണ്ടാകും. വയലിനിസ്റ്റ് വേദമിത്ര ഉള്‍പ്പെടെ പതിനഞ്ചോളം കലാകാരന്മാര്‍ ധന്യമാക്കുന്ന ചിത്രഗീതം ഗാനാസ്വാദകര്‍ക്ക് ഓര്‍ത്തുവെക്കാനുള്ള നിമിഷങ്ങളായിരിക്കും സമ്മാനിക്കുക.

വ്യാഴാഴ്ച വൈകിട്ട് ദോഹയിലെത്തിയ കെ എസ് ചിത്രയെ മലബാര്‍ അടുക്കള അഡ്മിന്മാരായ ഷഹാന ഇല്ല്യാസ്, അസീസ് പുറായില്‍, 98.6 എഫ് എം മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.
മലബാര്‍ അടുക്കളയുടെ നേതൃത്വത്തില്‍ റേഡിയോ മലയാളം 98.6 എഫ് എമ്മുമായി സഹകരിച്ചാണ് ചിത്രംഗീതം പരിപാടി അവതരിപ്പിക്കുന്നത്.

