

ബിസിനസില്‍ ഗുണമേന്മയും വിശ്വാസ്യതയും സൗഹൃദവും മുറുകെ പിടിച്ച് വിജയത്തിന്റെ പടവുകള്‍ കയറി സില്‍വാന്‍ മുസ്തഫ. പുത്തനത്താണിയില്‍ ചെറിയ സംരംഭമായി തുടങ്ങിയ സില്‍വാന്‍ ടൈല്‍സിന് നിലവില്‍ 18 ബിസിനസ് സംരംഭങ്ങളുണ്ട്. ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് സില്‍വാന്‍ മുസ്തഫയുടെ വിജയരഹസ്യം.

ഉപഭോക്താവിന്റെ സംതൃപ്തിയാണ് ബിസിനസില്‍ ഏറ്റവും പ്രധാനമെന്ന് വിശ്വസിക്കുന്നയാളാണ് സില്‍വാന്‍ മുസ്തഫ. ന്യായമായ വിലയില്‍ ഗുണനിലവാരമുള്ള ഉത്പന്നം എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. സ്ഥാപനം ലക്ഷ്യമിടുന്നത് എന്താണോ അത് മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ കൂടി ചേര്‍ത്തു പിടിക്കുന്നതോടെ സില്‍വാന്‍ മുസ്തഫയുടെ ബിസിനസ് മുമ്പോട്ടേക്കുള്ള യാത്രയ്ക്ക് ഇന്ധനം നിറയ്ക്കുന്നു. 18 സംരംഭങ്ങളിലുമായി നാനൂറോളം ജീവനക്കാരാണ് സില്‍വാന്‍ ബിസിനസ് ഗ്രൂപ്പിലുള്ളത്. ജീവനക്കാര്‍ക്കായി സില്‍വാന്‍ ചാരിറ്റി ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നുണ്ടെന്ന പ്രത്യേകത എടുത്തുപറയേണ്ടതുണ്ട്.

2007ലാണ് സില്‍വാന്‍ ടൈല്‍സിന്റെ ആദ്യ സ്ഥാപനം രണ്ട് മുറികളിലായി ആരംഭിച്ചത്. പിന്നെയത് വളാഞ്ചേരി, പുത്തനത്താണി, ആലുവ, പാലക്കാട്, എടവണ്ണ, മഞ്ചേരി, പട്ടാമ്പി, പെരിന്തല്‍മണ്ണ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. അതോടൊപ്പം സില്‍വാന്‍ ലൈറ്റ്, സില്‍വാന്‍ ഇന്റീരിയര്‍ സംരംഭങ്ങളും സില്‍വാന്‍ ഗ്രൂപ്പിനുണ്ട്. കേരളത്തിലെ 14 ജില്ലകളിലായി പത്ത് ലക്ഷത്തോളം ഉപഭോക്താക്കള്‍ കരുത്തു നല്‍കുന്ന പ്രസ്ഥാനം കൂടിയാണിത്.
കരിങ്കപ്പാറ കുഞ്ഞിമൊയ്തീന്റേയും ഫാത്തിമയുടേയും മകന്‍ ബി കോം പൂര്‍ത്തിയാക്കി ബിരുദാനന്തര ബിരുദത്തിന് ചേരാനിരിക്കെയാണ് വിമാനം കയറി ഗള്‍ഫിലെത്തിയത്. ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെയാണ് ബിസിനസ് രംഗത്തേക്ക് അദ്ദേഹം കടന്നത്. പാര്‍ട്ണര്‍മാരായ വി പി സൈതാലിക്കുട്ടി, കെ പി ഫൈസല്‍, വി പി സുഹൈബ് എന്നിവരുടെ സഹകരണത്തോടെയാണ് ബിസിനസ് വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും മോട്ടിവേഷന്‍ സ്പീക്കറുമൊക്കെയായ ഈ സംരംഭകന് തന്റെ മുമ്പില്‍ വിജയ വഴികള്‍ തുറക്കുകയായിരുന്നു.
സില്‍വാന്‍ ഗ്രൂപ്പിന്റെ ശൃംഖല വിദേശ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഏഴ് വര്‍ഷത്തിനകം 150 രാജ്യങ്ങളിലേക്ക് ബിസിനസ് വിപുലമാക്കാനുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഗ്രൂപ്പിന് കീഴിലുള്ള കുട്ടികളുടെ പോഷകാഹാരമായ ബേബി വിറ്റയുടെ ഉത്പാദനം ആഗോളാടിസ്ഥാനത്തിലാക്കാനും പദ്ധതിയുണ്ട്. ബംഗളുരു ഫുഡ്പാര്‍ക്കില്‍ തങ്ങളുടെ പദ്ധതിക്കാവശ്യമായ ഫാക്ടറി സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണിവര്‍.
ആഗോളതലത്തില്‍ പത്തുലക്ഷം കുട്ടികള്‍ക്ക് സൗജന്യമായി പോഷകാഹാരം നല്‍കാനുള്ള പദ്ധതിയും ഗ്രൂപ്പിനുണ്ട്. പ്രവാസികളില്‍ നിന്നുള്‍പ്പെടെ നിക്ഷേപം സ്വീകരിച്ചുള്ള പദ്ധതികളാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്.

