കേരളത്തില്‍ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പ് 10,000 ഏജന്റുമാരെ നിയമിക്കുന്നു

Web Desk
2 Min Read

കൊച്ചി: 106 ബില്യണ്‍ ഡോളര്‍ വിപണിയാണ് ഇന്ത്യന്‍ ഇന്‍ഷുറന്‍സ് വ്യവസായം. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് വിപണിയില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉള്ളതിനാലും ഇന്‍ഷുറന്‍സ് ചെയ്യാത്ത വിഭാഗങ്ങളിലും ഇന്‍ഷുറന്‍സ് ഇല്ലാത്ത വിഭാഗങ്ങളിലും വന്‍ വിപണി സാധ്യതയുള്ളതിനാലും ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്.

city exchange

യെല്ല ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി ആസ്ഥാനമായി സ്ഥാപിച്ച ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് പ്ലാറ്റ്ഫോമാണ് www.vKover.com. കൊല്‍ക്കത്ത ഐ ഐ എമ്മിലെ പൂര്‍വ്വ വിദ്യാര്‍ഥി വിജയകുമാറും അരുണ്‍ മോഹനനും ചേര്‍ന്ന് 2020ലാണ് വി കവര്‍ സ്ഥാപിച്ചത്. ഇരുവര്‍ക്കും ഇന്‍ഷുറന്‍സ് വ്യവസായ മേഖലയില്‍ ഇരുപത് വര്‍ഷത്തോളം പരിചയം ഉണ്ടായിരുന്നു. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ vKover 25 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് രേഖപ്പെടുത്തി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വാര്‍ഷിക പ്രീമിയം വിറ്റുവരവ് 200 കോടി രൂപയായി ഇരട്ടിയാകുമെന്നാണ് കമ്പനി പ്രതീക്ഷ. ലൈഫ്, ജനറല്‍ ഇന്‍ഷുറന്‍സ് മേഖലകളില്‍ മുപ്പതോളം ഇന്‍ഷുറന്‍സ് കമ്പനികളുമായി വി കവര്‍ പങ്കാളിത്തം സ്ഥാപിച്ച് കഴിഞ്ഞു.

വിപുലീകരണത്തിന്റെ ഭാഗമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ പതിനായിരം ഏജന്റുമാരെ നിയമിക്കും. 2026ല്‍ ഒരുലക്ഷം ഡിജിറ്റല്‍ ഏജന്റുമാര്‍ ഉണ്ടാവുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാവുന്ന പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും ഏജന്റാകാം. ഏജന്റാകുന്നയാള്‍ക്ക് ഐ ആര്‍ ഡി എ ഐ പരിശീലനവും സര്‍ട്ടിഫിക്കറ്റും വി കവറിനായി ജോലി ചെയ്യാനുള്ള ലൈസന്‍സും നല്‍കും. വര്‍ക്ക് ഫ്രം ഹോം ആയി വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അവസരവും ഉണ്ടാകും. വി കവറിന്റെ ഏജന്റാകാന്‍ പ്ലേയ് സ്റ്റോറില്‍ ലഭ്യമായ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പരിശീലനവും സര്‍ട്ടിഫിക്കേഷനും ആപ്പിലൂടെ ഓണ്‍ലൈന്‍ ആയി ചെയ്യാനുള്ള സൗകര്യവുമുണ്ട്.

- Advertisement -
Ad image

ഏറ്റവും കുറഞ്ഞത് പ്രതിമാസം പതിനായിരം രൂപ സമ്പാദിക്കാന്‍ കഴിയും. വി കവറിന്റെ ചില ഏജന്റുമാര്‍ പ്രതിമാസം 75,000 രൂപ വരെ സമ്പാദിക്കുന്നുണ്ട്. www.vKover.com എന്ന വെബ്സൈറ്റിലൂടെ വേഗത്തില്‍ പ്രധാന ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് ഹെല്‍ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ലഭിക്കും. അടുത്ത പത്ത് മാസത്തിനുള്ളില്‍ പോര്‍ട്ടല്‍ വഴി മോട്ടോര്‍, ലൈഫ്, ട്രാവല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കും.

Share This Article
Leave a Comment
error: Content is protected !!