കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങള്‍; എന്‍ സി പി ആലുവ ബ്ലോക്ക് പ്രതിഷേധ ധര്‍ണ നടത്തി

Web Desk
1 Min Read

ആലുവ: പാചക വാതക ഇന്ധന വില വര്‍ധനവിനെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും ആലുവ പോസ്റ്റ് ഓഫിസിനു മുമ്പില്‍ എന്‍ സി പി ആലുവ ബ്ലോക്ക് കമ്മറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ എച്ച് ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എന്‍ സി പി ജില്ലാ പ്രസിഡന്റ് ടി പി അബ്ദുല്‍ അസീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

സംസ്ഥാന നിര്‍വാഹകസമിതി അംഗം മുരളി പുത്തന്‍ വേലി ജില്ലാ സെക്രട്ടറിമാരായ എം എ അബ്ദുല്‍ ഖാദര്‍, സി എഫ് ജോയി, സി കെ അസീം, റെജി ഇല്ലിക്കപറമ്പില്‍, രാജു തെക്കന്‍, സുഷമ വിജയന്‍, ശിവരാജ് കൊമ്പാറ, എന്‍ വൈ സി ദേശീയ സെക്രട്ടറി അഫ്‌സല്‍ കുഞ്ഞുമോന്‍, മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ജോളി അബ്രഹാം, ശ്രുതി ഹാരിസ്, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഡൊമിനിക്, ജില്ലാ നിര്‍വ്വാഹക സമിതി അംഗം കുര്യന്‍ ഏബ്രഹാം, സേവാദള്‍ ജില്ലാ ചെയര്‍മാന്‍ രാജു തോമസ് എന്നിവര്‍ പ്രസംഗിച്ചു. അനൂപ് നൊച്ചിമ സ്വാഗതവും ഹുസൈന്‍ കുന്നുകര നന്ദിയും പറഞ്ഞു.

പമ്പ് കവലയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ ജാഥയ്ക്ക് ബ്ലോക്ക് പ്രസിഡന്റ് കെ എച്ച് ഷംസുദ്ദീന്‍, മുഹമ്മദാലി എടത്തല, എം എ അബ്ദുല്‍ സലാം, അസീസ് എടയപ്പുറം, പി കെ അബ്ദുല്‍ കരീം, സോമശേരന്‍ നായര്‍, റസാഖ്, മജീദ് കോശി എന്നിവര്‍ നേതൃത്വം നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!