വീണാ ജോര്‍ജിനെതിരെ വ്യക്തിഹത്യ; പി സി ജോര്‍ജ്ജിനെതിരെ കേസ്

Web Desk
0 Min Read

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ വ്യക്തിഹത്യ നടത്തിയെന്ന പരാതിയില്‍ ജനപക്ഷം സെക്കുലര്‍ നേതാവ് പി സി ജോര്‍ജിനെതിരെ കേസ്. ഹൈക്കോടതി അഭിഭാഷകന്‍ ബി എച്ച് മന്‍സൂര്‍ നല്കിയ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്.

city exchange


കേരളത്തിലെ കോവിഡ് കേസുകള്‍ വര്‍ധിച്ചപ്പോള്‍ ക്രൈം നന്ദകുമാറിന് നല്കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ്ജ് വീണാ ജോര്‍ജ്ജിനെതിരെ പരാമര്‍ശം നടത്തിയത്. സ്്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹ മാധ്യമത്തില്‍ അവഹേളിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമം 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Share This Article
Leave a Comment
error: Content is protected !!