കോസ്റ്റ് ഗാര്‍ഡിലെ അസിസ്റ്റന്റ് കമാന്റന്റ് ചമഞ്ഞു പണം തട്ടിയ യുവാവ് അറസ്റ്റില്‍

Web Desk
1 Min Read

അമിര്‍ സുഫിയാന്‍

കൊച്ചി: കോസ്റ്റ് ഗാര്‍ഡിലെ അസിസ്റ്റന്റ് കമാന്റന്റ് ചമഞ്ഞ് യുവാക്കളില്‍ നിന്ന് പണം തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം കൈനോട് പിലാക്കല്‍ അമീര്‍ സുഫിയാനെയാണ് തൃപ്പൂണിത്തുറ ഇന്‍സ്‌പെക്ടര്‍ കെ ജി അനീഷും സംഘവും അറസ്റ്റ് ചെയ്തത്.

city exchange


ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ്് കമാന്റന്റ് ആണെന്നും ഇന്ത്യന്‍ നേവിയിലും കോസ്റ്റ് ഗാര്‍ഡിലും പരിശീലന കേന്ദ്രങ്ങള്‍ വഴി ആളെ എടുക്കുന്നുണ്ടെന്നും നിയമനം വാങ്ങിത്തരാമെന്നും പറഞ്ഞ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ആലുവ സ്വദേശി ഫിറോസ് മുഹമ്മദിനോടും സുഹൃത്തുക്കളോടും പലപ്പോഴായി ആറു ലക്ഷത്തിലേറെ രൂപ തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പിനിരയായ യുവാക്കളെ വിശ്വസിപ്പിക്കാന്‍ പ്രതി യൂണിഫോം ധരിച്ചു നില്‍ക്കുന്ന ഫോട്ടോകളും പിസ്റ്റളിന്റെ ഫോട്ടോയും കോസ്റ്റ് ഗാര്‍ഡിന്റെ പേരില്‍ അഡ്മിറ്റ് കാര്‍ഡുണ്ടാക്കി അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

അമിര്‍ സുഫിയാന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത കോസ്റ്റ് ഗാര്‍ഡ് അസിസ്റ്റന്റ് കമാന്റന്റ് യൂണിഫോം

എരൂര്‍ ഭാഗത്തുള്ള തൃപ്തി ഹോട്ടലില്‍ മുറിയെടുത്താണ് ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. തൃപ്പൂണിത്തുറ ഇന്‍സ്‌പെക്ടര്‍ കെ ജി അനീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ കെ അനില, ശിവപ്രസാദ്, എസ് രമേശന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സജീഷ് കെ കെ, സജി ജെ, സന്തോഷ് എം ജി, സിവില്‍ പൊലീസ് ഓഫീസര്‍ ശ്യാം ആര്‍ മേനോന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!