ലോകകപ്പിനെ കുറിച്ച് പ്രധാന വിവരങ്ങള്‍ പങ്കുവെക്കാന്‍ ഖത്തര്‍ ഫാന്‍ ലീഡര്‍ നെറ്റ്‌വര്‍ക് ആരംഭിച്ചു; 500 ഫാന്‍സിനെ തെരഞ്ഞെടുക്കും

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഫാന്‍ ലീഡര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും (എസ് സി) ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും (ക്യു എഫ് എ). ലോകത്തുടനീളമുള്ള ഫാന്‍സിനെ ഉള്‍ക്കൊള്ളുന്നതാകും ഇത്. ഖത്തറിനെയും ഫിഫ ലോകകപ്പിനെയും സംബന്ധിച്ച പ്രധാന വിവരങ്ങള്‍ തങ്ങളുടെ നെറ്റ്‌വര്‍ക്കുമായി ഫാന്‍ ലീഡര്‍ പങ്കുവെക്കും.

city exchange

ഖത്തറിനെ കുറിച്ചുള്ള സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍, അത്തരം വിവരങ്ങള്‍ ഫാന്‍ ലീഡര്‍മാര്‍ക്ക് ലഭ്യമാകും. വേഗത്തിലും കാര്യക്ഷമമായും സമയബന്ധിതമായും കൈമാറുന്നതിന് ടൂര്‍ണമെന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ ഇവര്‍ക്ക് ലഭിക്കും.

2022ലെ ലോകകപ്പില്‍ കളിപ്രേമികളുടെ അനുഭവം രൂപപ്പെടുത്തുന്നതില്‍ ഈ ശൃംഖല പ്രധാന പങ്കുവഹിക്കുമെന്നാണ് എസ് സി വിശ്വസിക്കുന്നത്. ലോകത്തുടനീളം 500 ഫാന്‍സിനെ ഫാന്‍ ലീഡര്‍ ശൃംഖലയിലേക്ക് തെരഞ്ഞെടുക്കും. തങ്ങളുടെ ദേശീയ ടീമിനോടുള്ള താത്പര്യവും പ്രാദേശിക സമൂഹത്തിലെ സ്വാധീനവും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!