

ദോഹ: സൗദി അറേബ്യക്കെതിരെ അര്‍ജന്റീന പരാജയപ്പെട്ടപ്പോള്‍ വി ടി ബല്‍റാമിന്റെ ട്രോള്‍ മുന നേരെ തിരിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനും സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനുമെതിരെ. ലുസൈല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ജേഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന ഷാഫി പറമ്പിലിനേയും രാഹുല്‍ മാങ്കൂട്ടത്തേയും ‘ങാ ചുമ്മാതല്ല’ എന്നാണ് വി ടി ബല്‍റാം കളിയാക്കിക്കൊന്നത്.

‘ജയം കണ്ട് കൂടെ കൂടിയതല്ല, ശവത്തില്‍ കുത്താതണ്ണാ’ എന്നായിരുന്നു വി ടി ബല്‍റാമിന് ഷാഫി പറമ്പിലിന്റെ മറുപടി.
