മുല്ലപ്പെരിയാറിന്റെ മൂന്നാമത്തെ ഷട്ടറും തുറക്കുന്നു

Web Desk
1 Min Read

ഇടുക്കി: മുല്ലപ്പരിയാര്‍ അണക്കെട്ടിലെ മൂന്നാമത്തെ സ്പില്‍വേ ഷട്ടര്‍ കൂടി രാത്രിയോടെ ഉയര്‍ത്തുന്നു. ഇതോടെ സെക്കന്റില്‍ 275 ഘനയടി വെള്ളം കൂടുതലായി ഒഴുക്കും. മൂന്നു ഷട്ടറുകളില്‍ നിന്നുമായി സെക്കന്റില്‍ 825 ഘനയടി വെള്ളമാവും മുല്ലപ്പെരിയാറില്‍ നിന്നും ഒഴുക്കുന്നത്.

city exchange

മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്തുന്നതിനോടനുബന്ധിച്ച് പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നത് കൂടുതല്‍ വെള്ളം ഒഴുക്കിവിടണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് മൂന്നാമത്തെ ഷട്ടറും തുറക്കുന്നത്.

അണക്കട്ടിലെ വെള്ളം 138 അടിയിലേക്ക് എത്തിക്കാനാണ് പദ്ധതി. നിലവില്‍ 138.85 അടിയാണ് അണക്കെട്ടിലെ ജലത്തിന്റെ അളവ്.

- Advertisement -
Ad image

രാവിലെ മുല്ലപ്പെരിയാറിലെ ഷട്ടര്‍ ഉയര്‍ത്തിയതോടെ പെരിയാറില്‍ ഒരടി വെള്ളമാണ് ഉയര്‍ന്നത്. മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്തുന്നതോടെ അരയടി കൂടി വെള്ളം ഉയരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

Share This Article
Leave a Comment
error: Content is protected !!