

കോഴിക്കോട്: നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് തുച്ഛമായ നിരക്കില്‍ ഡയാലിസിസ് ചെയ്തു വരുന്ന കുറ്റിച്ചിറയിലെ ഹാല്‍സിയോണ്‍ ഡയാലിസിസ് സെന്ററിന് കൈത്താങ്ങുമായി മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് സ്റ്റാഫ് അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്.

ട്രസ്റ്റ് നല്‍കുന്ന ആംബുലന്‍സിന്റെ താക്കോല്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി സ്റ്റാഫ് അസോസിയേഷന്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എം സത്യനാഥനില്‍ നിന്നും ഏറ്റു വാങ്ങി.
ഹാല്‍സിയോണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി എ ആലി കോയ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് മുഖ്യ പ്രഭാഷണവും ഫ്ളാഗ് ഓഫും നിര്‍വ്വഹിച്ചു. ഗ്വാളിയര്‍ റയോണ്‍സ് സ്റ്റാഫ് അസോസിയേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഇ ബാലകൃഷ്ണന്‍ നായര്‍ വിഷയം അവതരിപ്പിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ കെ മൊയ്തീന്‍ കോയ, ഒമാന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ഡോ. സി എം നജീബ്, തെക്കെപ്പുറം റസിഡന്‍സ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് പി മമ്മദ് കോയ, ഹാല്‍സിയോണ്‍ എക്സിക്യൂട്ടീവ് അംഗം ഇ വി ലുഖ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഹാല്‍സിയോണ്‍ ജനറല്‍ സിക്രട്ടറി സി പി വാരിഷ് സ്വാഗതവും ഹാല്‍സിയോണ്‍ വൈസ് ചെയര്‍മാന്‍ ബി വി ജാഫര്‍ നന്ദിയും പറഞ്ഞു.

