92 സ്‌കൂള്‍ കെട്ടിടങ്ങളും 48 ലാബുകളും മൂന്ന് ലൈബ്രറികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

തിരുവനന്തപുരം: നൂറുദിന പദ്ധതികളുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 92 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെയും 48 സ്‌കൂള്‍ ലാബുകളുടെയും മൂന്ന് ലൈബ്രറികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 107 പുതിയ കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘടനവും നിര്‍വഹിച്ചു.

city exchange


കോവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനത്തെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ വികസനം വീഴ്ച കൂടാതെ കൊണ്ടുപോകാന്‍ സാധിച്ചത് സന്തോഷകരമായ കാര്യമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ മികച്ച സൗകര്യങ്ങളാണ് കുട്ടികള്‍ക്കായി ഒരുങ്ങുന്നത്.

ഒരുമിച്ച് നിന്ന് പൊതുവിദ്യാലയങ്ങളെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാമെന്നും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമൂഹത്തിന്റെ പിന്തുണ എല്ലാവരും ഉറപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!