കരുതൽ ദീപം തെളിയിച്ചു

Web Desk
1 Min Read

ആലുവ: ചേച്ചികുട്ടിക്ക് പ്രണാമം അർപ്പിച്ചു കൊണ്ടും, ഇനിയും ആവർത്തിക്കരുതേ എന്നു അഭ്യർത്ഥിച്ചു കൊണ്ടും, വിടരും മുമ്പെ പിഴുതെറിയപ്പെട്ട പ്രിയ ചേച്ചികുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടു ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് കുന്നുംപുറം 105, 116 അങ്കണവാടികളിലെ കുട്ടികൾ കരുതൽ ദീപം തെളിയിച്ചു. അങ്കണവാടിയിൽ വെച്ചു നടന്ന പരിപാടിയുടെ ഉൽഘാടനം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക് നിർവഹിച്ചു.

city exchange

ഐ സി ഡി എസ് സൂപ്പർവൈസർ ഷെഫീന, അങ്കണവാടി മോണിറ്ററിങ്ങ് കമ്മിറ്റി അംഗം കെ കെ രാജു, ആശ വർക്കർ ജാസ്മിൻ അലി, അങ്കണവാടി ടീച്ചർമാരായ റൺബി, ദിൽഷ, കുന്നുംപുറം ഹെൽത്ത് വെൽനെസ്സ് സെന്റർ നഴ്സ് ഷാമില എന്നിവർ സന്നിഹിതരായിരുന്നു.

ഇത്തരത്തിലുള്ള പീഡനങ്ങളും കൊലപാതകങ്ങളും ഇനിയും ആവർത്തിക്കാതിരിക്കാൻ മുൻ കരുതൽ എടുക്കണമെന്നും സ്വയം സൂക്ഷിക്കണമെന്നും അപരിചിതരായ ആളുകൾ വിളിച്ചാൽ കൂടെ പോകരുതെന്നും കുട്ടികളെ ഓർമ്മിപ്പിക്കുകയും, കുട്ടികളെ കരുതലോടെ നോക്കണമെന്നും, കുട്ടികളുടെ എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്നും ഉണർത്തി കൊണ്ടാണ് അങ്കണവാടികളിൽ കരുതൽ ദീപം തെളിയിച്ചത്. കഴിഞ്ഞ ദിവസം ചൂർണ്ണിക്കര പഞ്ചായത്തിലെ 32 അങ്കണവാടികളിലും കരുതൽ ദീപം തെളിയിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!