
തളിക്കുളം: എസ് വൈ എസ് ജില്ലാ സാമൂഹികം ഡയറക്ടറേറ്റിന്റെ കീഴീല്‍ രൂപപ്പെടുത്തിയ നൂറു കുടുംബങ്ങളിലേക്കുള്ള ആടും കൂടും പദ്ധതിയുടെ വിതരണോദ്ഘടനം നാളെ തൃപ്രയാര്‍ സോണിലെ തളിക്കുളം ദാറുല്‍ മുസ്തഫയില്‍ നടക്കും. കോവിഡ് മഹാമാരി വിതച്ച പ്രതിസന്ധി നിരവധി കുടുംബങ്ങളുടെ തൊഴില്‍ മാര്‍ഗങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്.


ജീവിത വരുമാന മാര്‍ഗവും തൊഴില്‍ സാധ്യതകളും സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് എസ് വൈ എസിന്റെ കീഴില്‍ നടന്നു വരുന്നത്. നൂറു കുടുംബത്തിന് ആടും കൂടും വിതരണം ചെയ്യുന്നതിലൂടെ സ്വയംപര്യാപ്തമായ സമൂഹത്തെ നാടിന് സമര്‍പ്പിക്കുകയാണ് ലക്ഷ്യം

. ഇവയുടെ സംരക്ഷണത്തിനായി മണ്ണുത്തി വെറ്റിനറി കോളേജില്‍ നിന്നും പരിശീലനം സിദ്ധിച്ച പ്രത്യേക പ്രഫസര്‍മാരുടെ മേല്‍നോട്ടവും ഉണ്ടായിരിക്കും. നല്കപ്പെടുന്നവരെ പ്രാദേശികമായി മോണിറ്ററിങ് സംവിധാനവും ചിട്ടപ്പെടുത്തും. നാട്ടിക എം എല്‍ എ സി സി മുകുന്ദന്‍ ആദ്യ ഘട്ട വിതരണോദ്ഘടനം നിര്‍വഹിക്കും.
ജില്ലാ പ്രസിഡണ്ട് ഡോ. എന്‍ വി അബ്ദുറസാഖ് അസ്ഹരി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങള്‍ വിശിഷ്ടാതിഥിയായിരിക്കും. സയ്യിദ് ഫസല്‍ തങ്ങള്‍, ഹാഫിള് സ്വാദിഖ് അലി ഫാളിലി, ശമീര്‍ എറിയാട്, മിദ്‌ലാജ് മതിലകം, ഉസ്മാന്‍ മുസ്ലിയാര്‍ ചേര്‍പ്പ്, നിസാര്‍ സഖാഫി തളിക്കുളം എന്നിവര്‍ പങ്കെടുക്കും.

