ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് ക്ലാസിലേക്ക് മടങ്ങാനാവണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്

Web Desk
1 Min Read

ദോഹ: ഓണ്‍ലൈന്‍ പഠനം തുടര്‍ന്നു പോകുന്നത് വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരത്തെ തകര്‍ച്ചയിലേക്ക് നയിച്ചേക്കുമെന്ന് ഭന്ന് സ്‌കൂളുകളിലെ ക്ലാസുകളിലേക്ക് പൂര്‍ണമായി മടങ്ങണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍.

city exchange

ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ണമായും നിര്‍ത്തിവെക്കണമെന്നും സ്‌കൂളുകള്‍ സാധാരണ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


രാജ്യത്തെ കോവിഡ് രോഗാവസ്ഥകളില്‍ വലിയ കുറവുണ്ടായതിനാല്‍ ക്ലാസുകള്‍ പുനഃരാരംഭിക്കാനാവും. കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് മടങ്ങിവരണമെന്ന കാര്യത്തില്‍ 64 ശതമാനം രക്ഷിതാക്കളും പിന്തുണ നല്കുന്നതായി അല്‍ അറബ് പത്രം ട്വിറ്ററില്‍ നടത്തിയ വോട്ടെടുപ്പ് ചൂണ്ടിക്കാട്ടുന്നു.

- Advertisement -
Ad image


രണ്ട് ഷിഫ്റ്റുകളായി ക്ലാസുകള്‍ നടത്താനും സ്‌കൂളുകളില്‍ സാമൂഹിക അകലം പാലിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും ചിലര്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചു.


വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 50 ശതമാനം സ്‌കൂള്‍ ഹാജരും 50 ശതമാനം ഓണ്‍ലൈന്‍ പഠനവും ഉള്‍ക്കൊള്ളുന്ന മിശ്രിത പഠന സമ്പ്രദായം സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു.
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ഇടപെടല്‍ വര്‍ധിപ്പിക്കുന്നതിനും ക്ലാസ് മുറികളിലേക്ക് പൂര്‍ണമായ തിരിച്ചുവരവ് അനിവാര്യമാണെന്നാണ് രക്ഷിതാവായ അഹമ്മദ് അല്‍ ജഹ്‌റാമി പറഞ്ഞു.


കോവിഡ് അണുബാധകള്‍ കുറയുകയും ജനസംഖ്യയുടെ 80 ശതമാനം പേര്‍ക്ക് പ്രതിരോധ കുത്തിവെയ്പ് നല്കുകയും ചെയ്തതിനാല്‍ വിദ്യാഭ്യാസ മന്ത്രാലയം ഇതേക്കുറിച്ച് ചിന്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ക്ലാസ് മുറികളിലേക്ക് വിദ്യാര്‍ഥികളെ മടക്കിയെത്തിക്കാനുള്ള നടപടികല്‍ മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല സാമൂഹിക ബന്ധം വികസിപ്പിക്കുന്നതിനും പ്രധാനമാണെന്നും ഖാലിദ് അല്‍ മുഹന്നദി പറഞ്ഞു.


ഇങ്ങനെയൊക്കെയാണെങ്കിലും ക്ലാസ് മുറികളില്‍ നുറു ശതമാനം ഹാജര്‍ അടിയന്തര ആവശ്യമില്ലെന്നും ശ്രദ്ധാപൂര്‍വ്വം പഠിക്കണമെന്നും പ്രൊഫ. മോസ അല്‍ മന്‍സൂരി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!