റമദാനില്‍ അഗ്നി സുരക്ഷ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

Web Desk
1 Min Read

ദോഹ: വിശുദ്ധ റമദാന്‍ മാസത്തില്‍ തീയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ കൂടുതല്‍ സൂക്ഷമത പാലിക്കാനും സുരക്ഷിതത്വം ഉറപ്പു വരുത്താനും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വീടുകളില്‍ ശരിയായ അഗ്നിശമന ഉപകരണം ഉണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

city exchange

തീ പിടുത്തം സംഭവിക്കാതെ നോക്കാന്‍ ഏതാനും നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം നല്‍കി. തീപ്പെട്ടി പൂര്‍ണ്ണമായും കെടുത്തുന്നത് വരെ അത് ഉപേക്ഷിക്കരുതെന്നും കുട്ടികളെ അടുക്കളയിലോ ചൂടുള്ളതും കത്തുന്നതുമായ വസ്തുക്കള്‍്‌കോ വൈദ്യുതി സ്രോതസ്സുകള്‍ക്കോ സമീപം ഒറ്റക്ക് നിര്‍ത്തരുതെന്നും തീ പിടിക്കാതിരിക്കാന്‍ അടുക്കളയില്‍ പരന്നു നടക്കുന്ന വസ്ത്രങ്ങളോ നൈലോണ്‍ മിക്‌സഡ് വസ്ത്രങ്ങളോ ധരിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

എണ്ണ പാനില്‍ തീ പടരുകയാണെങ്കില്‍ തീ ആളിക്കത്തുന്ന പാനിലേക്ക് വെള്ളം ഒഴിക്കുന്നത് ഒഴിവാക്കുകയും പാനില്‍ ഏറ്റവും അടുത്തുള്ള കട്ടിയുള്ള മൂടി വയ്ക്കുകയോ ഫയര്‍ ബ്ലാങ്കറ്റ് കൊണ്ട് മൂടുകയോ ചെയ്യുക.

മാലിന്യ ബിന്നില്‍ തീ പടരുകയാണെങ്കില്‍ കത്തുന്ന ചവറ്റുകുട്ട ഉടന്‍ നനഞ്ഞ തുണി ഉപയോഗിച്ച് മൂടുകയും അതുവഴി ഓക്‌സിജന്‍ തീയിലേക്ക് പടരുന്നത് തടയുകയും ചെയ്യുക.

- Advertisement -
Ad image

ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗന്ധം പരക്കുന്നതായി അനുഭവപ്പെടുകയാണെങ്കില്‍ വാതകത്തിന്റെ സാന്ദ്രത കുറയ്ക്കുന്നതിന് എല്ലാ വാതിലുകളും ജനലുകളും ഉടന്‍ തുറന്നിടേണ്ടതാണ്. ഗ്യാസ് സിലിണ്ടറിന് സമീപം കത്തുന്ന തീപ്പെട്ടി ഉപയോഗിച്ച് ചോര്‍ച്ചയുള്ള സ്ഥലം കണ്ടെത്താന്‍ ശ്രമിക്കരുത്. വായു സഞ്ചാരത്തിനായി ലൈറ്റുകള്‍, എക്സ്ഹോസ്റ്റ് ഫാന്‍ എന്നിവ ഓണാക്കുന്നത് ഒഴിവാക്കുക. കാരണം അവ വേഗത്തില്‍ കത്തുന്ന വാതകത്തിലേക്ക് ജ്വലന പോയിന്റുകളായി വര്‍ത്തിക്കും. ലൈറ്റിന്റെയോ ഫാനിന്റെയോ സ്വിച്ചുകളില്‍ നിന്നുള്ള ഒരു വൈദ്യുത തീപ്പൊരി ചോര്‍ന്ന വാതകത്തെ ജ്വലിപ്പിക്കാന്‍ പര്യാപ്തമാണ്.

ആവശ്യാനുസരണം എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ ഗ്യാസ് സിലിണ്ടറുകള്‍ തണുത്തതും തുറന്നതുമായ സ്ഥലത്ത് വയ്ക്കുന്നത് ഉറപ്പാക്കുക, കൂടാതെ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുകയും ചെയ്യുക.

Share This Article
Leave a Comment
error: Content is protected !!