

ദുബായ്: മെട്രോയിലെ നിയമലംഘനങ്ങള്‍ക്ക് 100 മുതല്‍ 2,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ആര്‍ ടി എ മുന്നറിയിപ്പ്. പെരുന്നാള്‍ അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ട്രെയിനിലും സ്റ്റേഷനുകളിലും നിരീക്ഷണം ശക്തമാക്കും. എമര്‍ജന്‍സി ബട്ടന്‍, അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കേണ്ട ഉപകരണങ്ങള്‍ എന്നിവ അനാവശ്യമായി ഉപയോഗിച്ചാല്‍ 2,000 ദിര്‍ഹമാണ് പിഴ. സഹയാത്രികര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയാലും നടപടിയുണ്ടാകും.

പിഴ വരുന്ന വഴികള്‍ ഇങ്ങനെ:
- വ്യാജ നോല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള യാത്ര- 500 ദിര്‍ഹം
- സ്റ്റേഷന്‍ പരിസരത്ത് അനുവദിക്കപ്പെട്ടതിലും കൂടുതല്‍ സമയം പാര്‍ക്ക് ചെയ്യുക- 100 മുതല്‍
- മാരകായുധങ്ങള്‍, തീപിടgത്ത സാധ്യതയുള്ള വസ്തുക്കള്‍ എന്നിവയുമായി യാത്ര ചെയ്യുക- 1,000 ദിര്‍ഹം
- തുപ്പുക, പുകവലിക്കുക, ചപ്പുചവറുകള്‍ നിക്ഷേപിക്കുക- 200 ദിര്‍ഹം
- കാത്തിരിപ്പ് കേന്ദ്രങ്ങളിലോ മറ്റിടങ്ങളിലോ ഉറങ്ങുക- 300 ദിര്‍ഹം
സ്റ്റേഷനുകള്‍, ട്രെയിനുകള്‍, നടവഴികള്‍ എന്നിവിടങ്ങളില്‍ സഞ്ചാരം തടസ്സപ്പെടുത്തിയോ മറ്റു വിധത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയോ സാധനങ്ങള്‍ വയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്. നിയമ ലംഘനത്തിന്റെ ഗൗരവം അനുസരിച്ചാണ് പിഴ.

ചുമലില്‍ ഭാരിച്ച ബാഗുകള്‍ തൂക്കി സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാലും നടപടിയുണ്ടാകും. പെട്ടെന്നു തിരിയുമ്പോള്‍ ഇത്തരം ബാഗുകള്‍ മറ്റുള്ളവരുടെ മുഖത്തും മറ്റും ശക്തമായി തട്ടുന്നത് പതിവു കാഴ്ചയാണ്.

