

ചോംഗ്ഖിംഗ്: തെക്കു പടിഞ്ഞാറന്‍ ചൈനീസ് നഗരമായ ചോംഗ്ഖിംഗില്‍ നിന്നും ടിബറ്റിലെ ന്യീംഗ്ചിയിലേക്ക് പുറപ്പെട്ട ടിബറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ തീപിടുത്തം. ഉടന്‍ നിലത്തിറക്കി യാത്രക്കാരെ ഒഴിപ്പിച്ചു. ഏതാനും പേര്‍ക്ക് പരിക്കേറ്റെങ്കിലും ഗുരുതരമായ അപകടങ്ങളില്ല.

113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക് ഓഫിനിടെ വിമാനത്തിന്റെ പ്രവര്‍ത്തനത്തില്‍ ജീവനക്കാര്‍ക്ക് സംശയങ്ങള്‍ തോന്നിയതോടെ പറന്നുയരുന്ന് റദ്ദാക്കുകയായിരുന്നു.

ടേക് ഓഫ് ഒഴിവാക്കിയതോടെ റണ്‍വേയിലൂടെ കുറേ ദൂരം ഓടേണ്ടി വന്ന വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറുകയും തീ പിടിക്കുകയുമായിരുന്നു.

