കള്‍ച്ചര്‍ മാഗസിന്‍ മൂന്നാം ലക്കം പുറത്തിറങ്ങി

Web Desk
1 Min Read

ദോഹ: കത്താറ പബ്ലിഷിംഗ് ഹൗസിന്റെ പാദവാര്‍ഷിക പ്രസിദ്ധീകരണം കള്‍ച്ചറിന്റെ മൂന്നാം ലക്കം പുറത്തിറക്കി. ആദ്യത്തെ രണ്ടു ലക്കങ്ങള്‍ പോലെ ഖത്തറിന്റെ നിരവധി വിവരങ്ങളും സാംസ്‌ക്കാരിക പരിപാടികളും സാംസ്‌ക്കാരിക- സാമൂഹ്യ രംഗത്തെ പ്രശസ്ത വ്യക്തികളുടെ അഭിമുഖങ്ങളും ഉള്‍ക്കൊള്ളുന്നതാണ് മൂന്നാമത്തെ ലക്കവും.

city exchange

ഉള്ളടക്കം കൊണ്ട് രണ്ടു ലക്കങ്ങള്‍ കൊണ്ടു തന്നെ ശ്രദ്ധേയമായ കള്‍ച്ചര്‍ മാഗസിന്‍ എല്ലാ മേഖലയിലെ ഓഫിസുകളിലും നയതന്ത്ര കാര്യാലയങ്ങളിലും വിവിധ ഭാഗങ്ങളിലും സൗജന്യമായാണ് വിതരണം ചെയ്യുന്നത്.

പ്രാപ്പിടയനുമായി ബന്ധപ്പെട്ട കവര്‍ സ്റ്റോറിയുമായി 400 പേജാണ് മൂന്നാം ലക്കം കള്‍ച്ചര്‍ മാഗസിനുള്ളത്. അത്യാധുനിക സൗകര്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന സൂഖ് വാഖിഫ് ഫാല്‍ക്കണ്‍ ഹോസ്പിറ്റലിനെ കുറിച്ചുള്ള പ്രത്യേക ഫീച്ചര്‍ ഈ ലക്കത്തിന്റെ പ്രത്യേകതയാണ്.

- Advertisement -
Ad image

ഖത്തറി സാംസ്‌ക്കാരിക പാരമ്പര്യങ്ങളായ അബായ, ഗഹ്വ (അറബിക്ക് കാപ്പി), ബത്തൂല (ഖത്തരി വനിതകളുടെ പരമ്പരാഗത മുഖംമൂടി), കലാ- മാധ്യമ- സാംസ്‌ക്കാരിക- സിനിമാ രംഗത്തെ പ്രമുഖരായ വിര്‍ജില്‍ അബ്ലോ, ഖാലിദ് ജാസിം, ഡോ. അഹമ്മദ് അബ്ദുല്‍ മാലിക്, ഖലീഫ അല്‍ മര്‍റി, അനസ് അബു ഖമര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള അഭിമുഖം തുടങ്ങിയവ ഈ ലക്കത്തിലുണ്ട്.

കള്‍ച്ചര്‍ മാഗസിന്‍ വായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കത്താറ പബ്ലിഷിംഗ് ഹൗസുമായി ബന്ധപ്പെട്ടാല്‍ പുസ്തകം ലഭ്യമാകും.

Share This Article
Leave a Comment
error: Content is protected !!