സൂഖ് വാഖിഫ് ഡേറ്റ്‌സ് എക്‌സിബിഷനില്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നൂറിലധികം പ്രാദേശിക ഫാമുകള്‍

Web Desk
1 Min Read

ദോഹ: ഒന്‍പതാമത് സൂഖ് വാഖിഫ് പ്രാദേശിക ഈത്തപ്പഴ പ്രദര്‍ശനത്തിന് ജൂലായ് 23ന് തുടക്കമാകും. നൂറിലേറെ ഫാമുകളാണ് 12 ദിവസത്തെ എക്‌സിബിഷനില്‍ പങ്കെടുക്കുന്നത്.

city exchange

സൂഖ് വാഖിഫിന്റെ കിഴക്കന്‍ സ്‌ക്വയറില്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പുമായി സഹകരിച്ച് സൂഖ് വാഖിഫ് സംഘടിപ്പിക്കുന്ന പ്രദര്‍ശനം ഓഗസ്റ്റ് 3 വരെ തുടരും.

ഈത്തപ്പഴം ഉള്‍പ്പെടെ എല്ലാ ദേശീയ ഉത്പന്നങ്ങളുടെയും പ്രാദേശിക ഉത്പാദനത്തെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

പ്രദര്‍ശനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വേദി ഒരുക്കിയിരിക്കുന്നതെന്ന് സൂഖ് വാഖിഫ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സലേം സ്ഥിരീകരിച്ചു. പ്രദര്‍ശനം നടക്കുന്ന എയര്‍കണ്ടീഷന്‍ ചെയ്ത കൂടാരം എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി ഒന്‍പതു വരെയാണ് പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുക.

- Advertisement -
Ad image

മുന്‍ പതിപ്പില്‍ 220 ടണ്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നത്.

Share This Article
Leave a Comment
error: Content is protected !!