

പയ്യന്നൂര്‍: ഐ എസ് ഡി സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ക്വിസ് ക്ലബ്ബിന്റെ ഉദ് ഘാടനം സംഘടിപ്പിച്ചു.

ശബ്‌നം റഹ്മാന്‍ ടീച്ചര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രിന്‍സിപ്പാള്‍ ദിവ്യ കെ പി വിശിഷാടാതിഥികളെ പരിചയപ്പെടുത്തി. ഐ എസ് ഡി വൈസ് ചെയര്‍മാന്‍ എന്‍ജിനീയര്‍ സി ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.

വിശിഷ്ടാതിഥിയും ഐ എസ് ഡി സ്ഥാപാംഗം എന്‍ മഹമൂദ് ഹാജിയുടെ മകനുമായ മുഹമ്മദ് ഇല്ല്യാസ് ക്വിസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍, സ്‌കൂള്‍ സി ഇ ഒ മുഹമ്മദ് സഅദ്, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
കണ്‍സള്‍ട്ടന്റ് ക്വിസിഷനും റിസോഴ്‌സ് പേഴ്‌സണുമായ മിസ്റ്റര്‍ മൃദുല്‍ എം മഹേഷ് ക്വിസ് ക്ലബ്ബിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികള്‍ക്ക് പൊതുവിജ്ഞാനപരമായ ക്വിസ് ക്ലാസ്സ് കൈകാര്യം ചെയ്തു. ക്വിസ് ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള പരിശീലന കളരിയും നടന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഷെസ നന്ദി പറഞ്ഞു. ഒന്‍പതാരം തരം വിദ്യാര്‍ഥി ഷാസിയ ഷെരീഫ് കംപയറിംഗ് നടത്തി.

