പ്രേംനസീര്‍ സ്മരണയില്‍ നടന്ന ചിത്രരചനാ മത്സരം ശ്രദ്ധേയമായി

Web Desk
1 Min Read

തിരുവനന്തപുരം: നിത്യഹരിത നായകന്‍ പ്രേംനസീറിനെക്കുറിച്ചുള്ള ദീപ്തമായ ഓര്‍മകള്‍ പുതുതലമുറയിലെ കുട്ടികളിലും നിലനിര്‍ത്തുന്നതിന്റെ ഭാഗമായി പ്രേംനസീര്‍ ഫൗണ്ടേഷന്റെയും നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചിത്ര രചനാ മത്സരം ശ്രദ്ധേയമായി.

city exchange

ഓണവും പ്രേംനസീറും എന്ന വിഷയത്തിലാണ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു വേണ്ടി മത്സരം നടത്തിയത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുട്ടികളുടെ നല്ല പങ്കാളിത്തം മത്സരത്തെ സജീവമാക്കിയതിനു പിന്നില്‍ രക്ഷാകര്‍ത്താക്കളുടെ ആത്മാര്‍ഥമായ സഹകരണവും സാനിധ്യവുമായിരുന്നു.

ഏറെ വ്യത്യസ്തമായ വിഷയമായിരുന്നെങ്കിലും
അത് ഉള്‍ക്കൊണ്ടുതന്നെ മനോഹരമായ ചിത്രങ്ങള്‍ കുട്ടികള്‍ വരച്ചു. മുതിര്‍ന്നവരെ പോലെ പുതുതലമുറയിലെ കുട്ടികളും പ്രേംനസീറിനെ ഇഷ്ടപ്പെടുന്നു എന്നതിന്റെ സാക്ഷ്യപ്പെടുത്തല്‍ കൂടിയായിരുന്നു ചിത്രരചനാ മത്സരം. പ്രേംനസീര്‍ സിനിമയിലെ ഗാനങ്ങളുടെ ആലാപനം, പ്രേം ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവയും നടന്നു.

- Advertisement -
Ad image

പ്രേംനസീര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും ചലച്ചിത്ര നിര്‍മാതാവും നടനുമായ ജി സുരേഷ്‌കുമാര്‍ മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നിത്യഹരിത കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റും സിനിമ പി ആര്‍ ഒയുമായ റഹിം പനവൂര്‍, ഫൗണ്ടേഷന്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ട്രഷറര്‍ അബ്ദുല്‍ നാസര്‍ സൈന്‍, ഒഫീഷ്യല്‍ ട്രസ്റ്റിമാരായ താജ് ബഷീര്‍, എ ഷുക്കൂര്‍, ട്രസ്റ്റ് അംഗം ഷിയാസ് എസ് ഷുക്കൂര്‍, സംഗീത സംവിധായകന്‍ ഡോ. ബി വി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

രമേഷ് ബിജു ചാക്ക, ഗോപന്‍ ശാസ്തമംഗലം, ഡോ. വാഴമുട്ടം ചന്ദ്രബാബു, ആശ ജി കിടങ്ങൂര്‍, നിജി സിറാജ്, ഷെരീഫ് കരീം, സാബു കൃഷ്ണ, കൃഷ്ണാജി, സുധീര്‍, സനല്‍കുമാര്‍ ബാലരാമപുരം തുടങ്ങിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!