Connect with us

NEWS

കലാനിധി വിഷു മഹോത്സവ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Published

on


തിരുവനന്തപുരം: ചെങ്കല്‍ മഹേശ്വരം ശിവ പാര്‍വ്വതി ക്ഷേത്രത്തില്‍ വിഷു മഹോത്സവത്തോടനുബന്ധിച്ച് കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് കണിയും കൈനീട്ടവും സംഘടിപ്പിച്ചു.

കലാനിധി പ്രതിഭകളും സിനിമ, മിനിസ്‌ക്രീന്‍ താരങ്ങളും ഭജനാമൃതം അവതരിപ്പിച്ചു. ക്ഷേത്ര മേല്‍ശാന്തി കുമാര്‍ മഹേശ്വരന്റെ കാര്‍മികത്വത്തില്‍ മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ദീപം തെളിയിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍ എസ് വിജയമോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കലാനിധി അഗസ്ത്യ ഗുരു കീര്‍ത്തി പുരസ്‌കാരം വിഷ്ണു പോറ്റിക്കും സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം എല്‍ ഗോപീകൃഷ്ണനും നടരാജ പുരസ്‌കാരം ദിനേശ് പണിക്കര്‍ക്കും മഹേശ്വരത്തപ്പന്‍ പുരസ്‌കാരം മുക്കംപാലമൂട് രാധാകൃഷ്ണനും സമ്മാനിച്ചു. കലാനിധി ചെയര്‍പേഴ്‌സണ്‍ ഗീതാ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ഡോ. വാഴമുട്ടം ചന്ദ്രബാബു, വി കെ ഹരികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കലാമണ്ഡലം എന്‍ നയനനും സംഘവും ഓട്ടന്‍തുള്ളലും കലാനിധി പ്രതിഭ മഹാദേവ് എസ് നായര്‍ നൃത്തവും അവതരിപ്പിച്ചു.


error: Content is protected !!