മികച്ച ബാലതാരത്തിനുള്ള പുരസ്‌ക്കാരം നേടിയ തന്മയ സോളിനെ അഭിനന്ദിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ തന്മയ സോളിനെ ചലച്ചിത്ര- ടി വി നടന്‍ വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ തിരുവനന്തപുരം കഴക്കൂട്ടം ചന്തവിളയിലെ വീട്ടിലെത്തി അഭിനന്ദിച്ചു. പൊന്നാട ചാര്‍ത്തിയും പൂച്ചെണ്ട് നല്‍കിയുമാണ് കൊച്ചുമിടുക്കിയെ അഭിനന്ദിച്ചത്.

city exchange

ദേശീയ പുരസ്‌കാരം കൂടി കേരള മണ്ണില്‍ എത്തിക്കാന്‍ ശ്രമിക്കണമെന്നും അഭിനയത്തെ കൂടുതല്‍ ഗൗരവമായി കാണണമെന്നും അതിനുവേണ്ടുന്ന പ്രയത്‌നം നടത്തണമന്നും അദ്ദേഹം തന്മയയോട് പറഞ്ഞു. തീര്‍ച്ചയായും ശ്രമിക്കാം എന്നായിരുന്നു ബാലതാരത്തിന്റെ മറുപടി.

തന്മയയുടെ കുടുംബാംഗങ്ങളും പൊതുപ്രവര്‍ത്തകന്‍ ചന്തവിള സജിത്തും സംബന്ധിച്ചു.

- Advertisement -
Ad image

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വഴക്ക് എന്ന സിനിമയില്‍ അരക്ഷിതവും സംഘര്‍ഷഭരിതവുമായ ഗാര്‍ഹികാന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പര്‍ശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിനാണ് തന്മയയ്ക്ക് അവാര്‍ഡ്. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

Share This Article
Leave a Comment
error: Content is protected !!