

ന്യൂദല്‍ഹി: ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ തന്റെ സമൂഹ മാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ദേശീയ പതാകയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ‘ഹര്‍ ഖര്‍ തിരംഗ’ പദ്ധതിയുടെ ഭാഗമായാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ദേശീയ പതാകയാക്കി മോദി മാറ്റിയത്.

പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയെ അദ്ദേഹത്തിന്റെ ജന്മദിനമായ ആഗസ്ത് രണ്ടിന് മോദി ആദരിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘ഹര്‍ ഖര്‍ തിരംഗ’ പദ്ധതിയുടെ ഭാഗമായി എല്ലാ വീട്ടിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. ആഗസ്ത് രണ്ടിനും 15നുമിടയില്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണ്ണ പതാകയുടേതാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നായിരുന്നു പലരുടേയും പ്രതികരണം.

