ഹാജി കെ എ പൊറോറ അന്തരിച്ചു

Web Desk
1 Min Read

കുറ്റ്യാടി: സമസ്തയുടേയും മുസ്ലിം ലീഗിന്റേയും നേതാവും കുറ്റ്യാടി മുസ്ലിം യതീഖാന പ്രസിഡന്റുമായ കായക്കൊടിയിലെ ഹാജി കെ എ പൊറോറ (83) അന്തരിച്ചു. മത സാമൂഹിക രാഷ്ട്രീയ, വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യമായ അദ്ദേഹം കായക്കൊടി ഗ്രാമപഞ്ചായത്ത് മുന്‍ അംഗമായിരുന്നു.

city exchange

നിലവില്‍ എസ് എം എഫ് കുറ്റ്യാടി മേഖല കമ്മിറ്റി ഉപദേശക സമിതി അംഗം, കടമേരി റഹ്മാനിയ്യ കോളജ് ഗവേര്‍ണിങ് ബോഡി അംഗം, കായക്കൊടി എ എം യു പി സ്‌കൂള്‍ മാനേജര്‍, കായക്കൊടി കെ പി ഇ എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ട്രഷറര്‍, സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം, കായക്കൊടി ജുമാ മസ്ജിദ് കമ്മിറ്റി അംഗം, ലിവാഉല്‍ ഇസ്ലാം മദ്‌റസ കമ്മിറ്റി അംഗം, കായക്കൊടി മുസ്ലിം റിലീഫ് കമ്മിറ്റി ഉപദേശക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

എസ് വൈ എസ് സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗം, കായക്കൊടി കെ പി ഇ എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കമ്മിറ്റിയുടെ ദീര്‍ഘകാല പ്രസിഡന്റ്, അടുക്കത്ത് എം എ എം യു പി സ്‌കൂള്‍ മുന്‍ മാനേജര്‍, സ്വതന്ത്ര കര്‍ഷകസംഘം കോഴിക്കോട് ജില്ല പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, മണ്ഡലം ട്രഷറര്‍, കായക്കൊടി ജുമാ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കായക്കൊടി മുസ്ലിം റിലീഫ് കമ്മിറ്റി സ്ഥാപക സെക്രട്ടറി, മുസ്ലിം ലീഗ് നാദാപുരം നിയോജകമണ്ഡലം പ്രവര്‍ത്തകസമിതി അംഗം, കായക്കൊടി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

- Advertisement -
Ad image

മയ്യിത്ത് നമസ്‌ക്കാരം ചൊവ്വാഴ്ച്ച വൈകിട്ട് നാലിന് കായക്കൊടി ജുമാ മസ്ജിദില്‍ നടക്കും.

ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ് ബഷീര്‍, നസീര്‍, മുഹമ്മദ് ജാബിര്‍, സുലൈഖ, റംല, ജുവൈരിയ. മരുമക്കള്‍: മൊയ്തു (കടമേരി), ഇക്ബാല്‍ (വളയന്നൂര്‍), സമീഹ, നജില, നസീറ, മുഹമ്മദ് ബഷീര്‍ (കിഴക്കന്‍ പേരാമ്പ്ര).

Share This Article
Leave a Comment
error: Content is protected !!