

കോഴിക്കോട്: നബിദിനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടെ മൂന്നാമത് വാര്‍ഷിക പ്രഭാഷണത്തിന് വെള്ളിയാഴ്ച തുടക്കം. മൂന്നു ദിവസങ്ങളിലായി 17 വരെ മര്‍ക്കസ് നോളജ് സിറ്റി എക്സിബിഷന്‍ സെന്ററിലാണ് പ്രഭാഷണം.

എല്ലാ ദിവസവും രാത്രി എട്ടിന് ആരംഭിക്കുന്ന പരിപാടിയില്‍ പ്രവാചകന്റെ സാമൂഹിക ജീവിതം, കുടുംബ ജീവിതം, സഹിഷ്ണുതയുടെ പ്രവാചകര്‍ എന്നീ വിഷയങ്ങളിലായി ഡോ. അസ്ഹരി സംസാരിക്കും. വിപുലമായ സൗകര്യമാണ് പ്രഭാഷണ പരിപാടിക്ക് സംഘാടക സമിതി ഒരുക്കിയത്. സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് വാഹന സൗകര്യവും വിദൂര ദേശങ്ങളിലുള്ളവര്‍ക്ക് ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ കാണാനുള്ള സൗകര്യവും ലഭ്യമാകും
