ചൂര്‍ണ്ണിക്കരയില്‍ ചവര്‍പ്പാടവും കതിരണിയും

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും ചവര്‍പ്പാടം പാടശേഖരസമിതിയും സംയുക്തമായി കഴിഞ്ഞ മൂന്നു വര്‍ഷമായി കൃഷി മുടങ്ങി കിടന്നിരുന്ന ചവര്‍പ്പാടം പാടശേഖരത്തില്‍ കൃഷി ആരംഭിച്ചു. കുട്ടനാടന്‍ കര്‍ഷകരുടെ സഹായത്തോടെയാണ് കൃഷി ചെയ്യുന്നത്.

city exchange

ആദ്യ ഘട്ടത്തില്‍ 18 ഏക്കറിലാണ് കൃഷി. ചൂര്‍ണ്ണിക്കരയിലെ കട്ടേപ്പാടത്ത് കഴിഞ്ഞ രണ്ടു വര്‍ഷമായി കൃഷി ചെയ്യുന്നുണ്ട്. പുതിയ ഭരണ സമിതി വന്നതിനു ശേഷമാണ് ചൂര്‍ണ്ണിക്കരയില്‍ ചവര്‍പ്പാടത്തും കട്ടേപ്പാടത്തും നിലച്ചു പോയ നെല്‍കൃഷി രണ്ടു സ്ഥലത്തും പാടശേഖര സമിതികള്‍ രൂപീകരിച്ചു കൃഷിഭവന്റെ സഹായത്തോടെ ആരംഭിച്ചത്. അടുത്ത വര്‍ഷം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ പ്രധാന പാടങ്ങളായ കട്ടേപ്പാടത്തും ചവര്‍പ്പാടത്തും കൂടി 500 ഏക്കറില്‍ കൃഷി ചെയ്യുമെന്നും രണ്ടു പാടശേഖരങ്ങളിലും ഉള്ള പാടങ്ങള്‍ പലതും ഏക്കറു കണക്കിനു എറണാകുളം ജില്ലക്കു പുറത്തുള്ളവര്‍ വരെ വാങ്ങിയിട്ടുണ്ടെന്നും പലരുടെയും വിലാസം വ്യക്തമല്ലാത്തതു കൊണ്ടു ഉടമകളെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്നും അത് കുടുതല്‍ പാടത്തേക്ക് കൃഷി ചെയ്യുന്നതിന് തടസ്സമാകുന്നുണ്ടെന്നും പ്രസിഡന്റ് രാജി സന്തോഷ് പറഞ്ഞു.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജി സന്തോഷ് കൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള നിലം ഒരുക്കല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. ചവര്‍പ്പാടം പാടശേഖര സമിതി പ്രസിഡന്റ് കെ എ അലിയാര്‍ സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, അംഗങ്ങളായ കെ കെ ശിവാനന്ദന്‍, സി പി നൗഷാദ്, പി എസ് യൂസഫ്, പി വി വിനീഷ്, റംല അലിയാര്‍, കൃഷി ഓഫീസര്‍ അരുണ്‍ പോള്‍, കൃഷി അസിസ്റ്റന്റ് ശ്രീജ കെ സി, പാടശേഖര സമിതി ഭാരവാഹികളായ പി എം മുഹമ്മദ്, കെ എം അലി, സി എ മക്കാര്‍ പരീത് പിള്ള എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!