

തിരുവനന്തപുരം: ജെ ഇ ഇ മെയിന്‍ ആദ്യസെഷനില്‍ 99.75 പെര്‍സെന്റയില്‍ മാര്‍ക്കുമായി അനന്തന്‍ ആര്‍. ഫിസിക്‌സില്‍ 99.94 ആണ് അനന്തന്റെ സ്‌കോര്‍. നഗരത്തിലെ ഏറ്റവും മികച്ച സ്‌കോര്‍ നേടിയ അനന്തന്‍ ആകാശ് ബൈജൂസിലെ വിദ്യാര്‍ഥിയാണ്.

ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളില്‍ ഒന്നായാണ് ജെ ഇ ഇ പരിഗണിക്കപ്പെടുന്നത്. എന്‍ ഐ ടികളിലേക്കും ഇതര കേന്ദ്ര എന്‍ജിനിയിറിങ് കോളെജുകളിലേക്കുമുള്ള പ്രവേശനത്തിന് ജെ ഇ ഇ മെയിന്‍ സ്‌കോറാണ് പരിഗണിക്കുക. ഐഐടികളിലേക്ക് ജെ ഇ ഇ അഡ്വാന്‍സ് പരീക്ഷയുടെ സ്‌കോറാണ് പരിഗണിക്കുക.
