ഖത്തര്‍ ചേരനാണ്ടി വെല്‍ഫെയര്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ ചേരനാണ്ടി വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം അബുഹമൂര്‍ നാസ്‌കോ ഗ്രില്‍ ആന്റ് റെസ്റ്റോറന്റ് ഹാളില്‍ ക്യു വി പി എഫ് പ്രസിഡന്റ് മൊയ്തു ഒന്തത്ത് ഉദ്ഘാടനം ചെയ്തു. മാതൃകയും കാഴ്ചപ്പാടുമുള്ള നേതൃത്വത്തിനു മാത്രമേ സമൂഹത്തില്‍ ഉന്നതിയില്‍ എത്താന്‍ സാധിക്കുകയുള്ളുവെന്നും അതിനു വേണ്ടി പ്രയത്‌നിക്കണമെന്നും ഉദ്ഘാടകന്‍ ഓര്‍മിപ്പിച്ചു. എം കെ അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.

city exchange

മാസ്റ്റര്‍ റിസ്വിന്‍ അബ്ദുല്‍ സലാമിന്റെ ഖിറാഅത്ത് നടത്തി. അജിനാസ് വി പി സ്വാഗതം പറഞ്ഞു.

പുതിയ കമ്മറ്റി ഭാരവാഹികളായി അബ്ദുല്‍ സലാം എം കെ (പ്രസി), ഷഫാദ് കെ കെ, അഷ്റഫ് വി പി, മുഹമ്മദലി ടി കെ, നിഷാദ് കെ സി (വൈസ് പ്രസി), സാദത്ത് കെ (ജന സെക്ര), ഷാഹിദ് ടി, അജ്‌നാസ് വി പി, ഫഹദ് ടി, അജ്‌നാസ് കെ കെ (ജോ സെക്ര), ഷംസീര്‍ വി പി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ വിങ്ങിലേക്ക് അഫ്‌സല്‍ വി പി, ഇസ്മായില്‍ എം കെ, ഫൈസല്‍ പി, അസ്ഹര്‍ എം കെ, ജാഫര്‍ വി പി, ഫായിസ് അത്തോളി എന്നിവരെയും തെരഞ്ഞെടുത്തു.

- Advertisement -
Ad image

പുതിയ കമ്മറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു ഉപദേശക സമിതി അംഗങ്ങളായ കുഞ്ഞബ്ദുള്ള പി പി, അന്ത്രു കെ കെ, ഇബ്രാഹിം അത്തോളി എന്നിവര്‍ സംസാരിച്ചു. ഷംസീര്‍ വി പി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!