മര്‍കസ് ഖത്തര്‍ ചാപ്റ്റര്‍ എയര്‍പോര്‍ട്ട് സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വന്നു

Web Desk
1 Min Read

ദോഹ: മര്‍കസ് സഖാഫാത്തിസ്സുന്നിയ്യ ഖത്തര്‍ ചാപ്റ്ററിനു കീഴില്‍ മര്‍കസ് ഖത്തര്‍ ചാപ്റ്റര്‍ എയര്‍പോര്‍ട്ട് സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വന്നു. മൂസ ഹാജി താഴപ്ര (പ്രസി), സി പി മുഹമ്മദലി പേരാമ്പ്ര (ജന സെക്ര), ഫഖ്‌റുദ്ദീന്‍ പെരിങ്ങോട്ടുകര (ഫൈനാന്‍സ് സെക്ര) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

city exchange

ശിഹാബ് തങ്ങള്‍, ജവാദുദ്ദീന്‍ സഖാഫി പുറത്തീല്‍ (വൈസ് പ്രസി), പി വി സി അബ്ദുറഹ്മാന്‍, അബ്ദുല്‍ അസീസ് കോടമ്പുഴ (ജോ സെക്ര) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മര്‍കസ് ഗ്ലോബല്‍ ക്യാബിനറ്റ് അംഗം അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ചാപ്റ്റര്‍ ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് ശാഹ് ആയഞ്ചേരി, ഐ സി എഫ് എയര്‍പോര്‍ട്ട് സെന്‍ട്രല്‍ പ്രസിഡന്റ് ജവാദുദ്ദീന്‍ സഖാഫി എന്നിവര്‍ അനുമോദന പ്രഭാഷണം നടത്തി. മര്‍കസ് ഖത്തര്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി പാലൊളി സ്വാഗതവും മുഹമ്മദലി പേരാമ്പ്ര നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!