

ദോഹ: ഈ വര്‍ഷം പ്രവാസി പണമായി 100 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലേക്കെത്തിയതെന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 30 ശതമാനം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് വന്നിരിക്കുന്നത്. അമേരിക്കയില്‍ നിന്നും 23 ശതമാനമാണ് ഇന്ത്യയിലെത്തിയത്.

പഴയതില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യക്കാര്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതില്‍ ഏറെ മുന്നേറിയത് സാമ്പത്തികാവസ്ഥയില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. മികച്ച വിദ്യാഭ്യാസത്തിലൂടെ കൂടുതല്‍ വരുമാനം കരസ്ഥമാക്കാന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കുന്നത് ഇന്ത്യയിലേക്കുള്ള പണമൊഴുക്കിലും വലിയ അളവില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

കോവഡ് രോഗ വ്യാപനത്തിന് ശമനമായതോടെ ഗള്‍ഫ് നാടുകളിലേക്കുള്ള തിരിച്ചു പോക്ക് സാധ്യമാകുന്നതും കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തികാവസ്ഥയില്‍ നിന്നും മാറ്റമുണ്ടാക്കാന്‍ ഏറെ സഹായകരമായിട്ടുണ്ട്. അതോടൊപ്പം ഉയര്‍ന്ന ഇന്ധന വിലയെ തുടര്‍ന്ന് വരുമാനം വര്‍ധിച്ചത് ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ അവസരങ്ങളും ശമ്പള വര്‍ധവും ഉണ്ടാകാന്‍ മറ്റൊരു കാരണവുമായി.
2021ല്‍ 89.4 ബില്യന്‍ ഡോളര്‍ ഇന്ത്യയിലെത്തിയതാണ് ഈ വര്‍ഷം 100 ബില്യനിലേക്ക് വളര്‍ന്നത്.

