Connect with us

Community

ലോകകപ്പ്; നവംബര്‍ ഒന്നുമുതല്‍ ഹയ്യാ കാര്‍ഡില്ലാത്തവരുടെ സന്ദര്‍ശകരെ വിലക്കി ഖത്തര്‍

Published

on


ദോഹ: ഖത്തറിലേക്ക് നവംബര്‍ ഒന്നുമുതലുള്ള എല്ലാ സന്ദര്‍ശക പ്രവേശനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമ, കര, സമുദ്ര അതിര്‍ത്തികള്‍ വഴിയുള്ള എല്ലാ പ്രവേശങ്ങളും ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായിരിക്കും.

നവംബര്‍ 20ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പ് 2022 ഖത്തറുമായി ബന്ധപ്പെട്ട് രാജ്യത്തേക്കുള്ള പ്രവേശനത്തിന്റെയും പുറത്തുകടക്കലിന്റെയും നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. താത്ക്കാലികമായി നിര്‍ത്തിവെച്ച സന്ദര്‍ശക വിസകള്‍ ഡിസംബര്‍ 23 മുതല്‍ പുന:രാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് അനുവദിച്ച സന്ദര്‍ശക വിസയ്ക്ക് 2023 ജനുവരി 23 വരെ പ്രാബല്യമുണ്ടായിരിക്കും. എന്നാല്‍ പ്രവേശനം താത്ക്കാലികമായി വിലക്കിയവരില്‍ നിന്നും ഏതാനും വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഖത്തരി ഐ ഡി കാര്‍ഡ് കൈവശമുള്ള ഖത്തര്‍ പൗരന്മാരും താമസക്കാരും ജി സി സി പൗരന്മാരും ഇത്തരത്തില്‍ ഒഴിവാക്കിയവരില്‍ ഉള്‍പ്പെടും.

വ്യക്തിഗത റിക്രൂട്ട്മെന്റ് വിസകളും വര്‍ക്ക് എന്‍ട്രി പെര്‍മിറ്റുകളും ഉള്ളവര്‍, ഔദ്യോഗിക ആപ്ലിക്കേഷന്‍ പ്ലാറ്റ്ഫോമില്‍ നിന്നുള്ള അംഗീകാരത്തെ അടിസ്ഥാനമാക്കി എയര്‍പോര്‍ട്ട് വഴിയുള്ള മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ എന്നിവരെയാണ് ഇതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.


error: Content is protected !!