ഖത്തര്‍ കെഎംസിസി ചെങ്കള പഞ്ചായത്ത് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെഎംസിസി ചെങ്കള പഞ്ചായത്ത് ലീഡേഴ്‌സ് മീറ്റിംഗ് ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് അലിയുടെ വസതിയില്‍ ചേര്‍ന്നു.

city exchange

പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദിന്റെ അധ്യക്ഷതയില്‍ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് അലി യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ നാലാമയില്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

സ്‌നേഹ സുരക്ഷാ പദ്ധതിയിലെ വരിസംഖ്യ പിരിച്ചെടുക്കാനും പുതിയ അംഗങ്ങളെ ചേര്‍ക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് ട്രഷറര്‍ ജാസിം മസ്‌കം പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ നിസാം റഹ്‌മത്ത്‌നഗര്‍, മുഹമ്മദ് ഷഹീര്‍ വിദ്യാനഗര്‍,
പഞ്ചായത്ത് സെക്രട്ടറിമാരായ കലീല്‍ ബെര്‍ക്ക അഹമ്മദ് ചേറൂര്‍ എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി സി എച്ച് മഹമൂദ് സ്വാഗതവും നൂറുദ്ദീന്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!