ദേശീയ ദിന, അറബി ഭാഷാ ദിനാഘോഷങ്ങള്‍: സമ്മാനങ്ങള്‍ വിതരണം ചെയ്തു

Web Desk
1 Min Read

ദോഹ: അല്‍മദ്രസ്സ അല്‍ ഇസ്ലാമിയ അല്‍വക്രയുടെ ആഭിമുഖ്യത്തില്‍ ഖത്തര്‍ ദേശീയ ദിനവും അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷവും സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്കായി ക്വിസ് മത്സരവും വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും നടത്തി.

city exchange

കുടുംബ ക്വിസ് മത്സരത്തില്‍ മിഷേല്‍, നൈജല്‍ എന്നിവരുടെ കുടുംബം ഒന്നാം സ്ഥാനവും സുക്കൂണ്‍ ഫാമിലി രണ്ടാം സ്ഥാനവും അദ്നാന്‍, അസില്‍, സാഹിര്‍ ബിന്‍ അബ്ദുല്‍ നസീര്‍ എന്നിവരുടെ കുടുംബങ്ങള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച അക്ഷര ചലഞ്ച് മത്സരത്തില്‍ ഹയാ ഷഫീഖ്, അഹയാന്‍ ഷഫീഖ് എന്നിവരും വേഡ് ചലഞ്ച് മത്സരത്തില്‍ ഇഫ്ഫാ, നുഅ്മാന്‍ എന്നിവരും വിജയികളായി.

ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ വിവിധ കലാപ്രകടനങ്ങളും നടന്നു.

- Advertisement -
Ad image

ജേതാക്കള്‍ക്ക് മദ്രസ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മദ്രസ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ ജസീര്‍ പൊടിയാടി, മുഹമ്മദ് അലി അയിരൂര്‍, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

അധ്യാപകരായ ബഹീജ, അഫീഫ, സജ്‌ന, ഫൈസ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

Share This Article
Leave a Comment
error: Content is protected !!