ഇസ്ലാഹി ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ സംഗമം

Web Desk
1 Min Read

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാഹി ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. കൊടുങ്ങല്ലൂര്‍ ഇസ്ലാഹി സെന്റര്‍ ഹാളില്‍ പ്രശസ്ത മോട്ടിവേറ്ററും സ്പീകറുമായ ഡോ. അനില്‍ മുഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

city exchange

ട്രസ്റ്റ് ചെയര്‍മാന്‍ പി കെ അബ്ദുല്‍ ജബ്ബാര്‍ മണപ്പാട്ട് അധ്യക്ഷത വഹിച്ചു. പഠന സെഷനില്‍ ശരീഫ് തിരൂര്‍ ജീവിതം ലക്ഷ്യവും യാത്രയും എന്ന വിഷയത്തിലും സല്‍മ അന്‍വാരിയ്യ ഇമ്പമുള്ള കുടുംബം എന്ന വിഷയത്തിലും പഠന സെഷന് നേതൃത്വം നല്‍കി.

മാനേജിംഗ് ട്രസ്റ്റി പി കെ റഹ്മത്തലി, ട്രഷറര്‍ എഞ്ചിനിയര്‍ ഇ എ അബ്ദുളള, സെക്രട്ടറി ഇ ഐ സിറാജ് മദനി, ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി എ മുഹമ്മദ്, കെ കെ മുഹമ്മദ് ശരീഫ്, കെ കെ ആസാദ്, പി കെ ഫൈസല്‍ മതിലകം, കെ എന്‍ എം മര്‍കസുദ്ദ്അവ ജില്ലാ പ്രസിഡന്റ് കെ ഐ അബ്ദുസ്സലാം, ഇസ്ലാഹി മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് ഹബിബ്, സെക്രട്ടറി പി എ നൗഷാദ്, എം എ അബ്ദുസ്സലാം, കെ എം ഹുസൈന്‍, വി എച്ച് ഇസ്ഹാഖ്, ഇ ഐ സുബൈര്‍, മുഹമ്മദ് ബാബു പടിയത്ത്, ഓഫീസ് സെക്രട്ടറി കെ യു ഇബ്രാഹിം കുട്ടി, എം ജി എം നേതാക്കളായ ജുഹൈന ഫൈസല്‍, ശഫീന സിറാജ്, സിനി ഹബീബ് എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!