Connect with us

NEWS

മലയാളി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കമാല്‍ മുഹമ്മദ് എ ഐ സി എച്ച് എല്‍ എസ് തലപ്പത്ത്

Published

on


കൊച്ചി: യുണൈറ്റഡ് നേഷന്‍സ് ഗ്ലോബല്‍ കോംപാക്ട് (യു എന്‍ ജി സി) സംരംഭവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന തസ്തികകളിലേക്ക് മലയാളിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കമല്‍ ഹസന്‍ മുഹമ്മദ് നിയമിതനായി. സാമൂഹിക പ്രവര്‍ത്തന, ജീവകാരുണ്യ മേഖലകളില്‍ ശ്രദ്ധേയനായ കമല്‍ ഹസന്‍ മുഹമ്മദിനെ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ്, ലിബര്‍ട്ടീസ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് (എ ഐ സി എച്ച് എല്‍ എസ്) സ്റ്റേറ്റ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാനായി നിയമിച്ചു.

ഓള്‍ ഇന്ത്യ ആന്റി കറപ്ഷന്‍ കൗണ്‍സിലിന്റെ വാര്‍ത്താവിനിമയ സംസ്ഥാന മേധാവിയായും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ന്യൂസ് ബ്രോഡ്കാസ്റ്റിംഗിന്റെ പ്രസ് ഡെപ്യൂട്ടി ഡയറക്ടറായുമാണ് മറ്റു നിയമനങ്ങള്‍. സാര്‍വത്രിക സുസ്ഥിരത തത്വങ്ങള്‍ നടപ്പിലാക്കുന്നതിനും യു എന്‍ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നടപടികള്‍ ഏറ്റെടുക്കുന്നതിനുമുള്ള പ്രതിബദ്ധതകളെ അടിസ്ഥാനമാക്കിയുള്ള സന്നദ്ധ സംരംഭമായ യു എന്‍ ഗ്ലോബല്‍ കോംപാക്റ്റില്‍ ഒപ്പുവച്ച അംഗ സംഘടനയാണ് എ ഐ സി എച്ച് എല്‍ എസ് കണ്ണൂര്‍ സ്വദേശിയായ കമല്‍ ഇപ്പോള്‍ കോതമംഗലത്താണ് താമസം.

എ ഐ സി എച്ച് എല്‍ എസ് സംസ്ഥാന ഘടകത്തിന്റെ സ്വതന്ത്ര ചുമതലയുള്ള തലവനാവും കമല്‍. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ ഇന്റര്‍നാഷണല്‍ ബിസിനസ് അസോസിയേറ്റ് ആയ അദ്ദേഹം മൗറീഷ്യസിലെ വെല്‍മെഡ് ട്രിപ്പിന്റെ ഡയറക്ടറുമാണ്.

വസ്ത്ര ശേഖരണ കാമ്പയിന്‍

ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ സംരംഭമെന്ന നിലയില്‍, എ ഐ സി എച്ച് എല്‍ എസും അമ്മുകെയര്‍, മോഹന്‍ജി ഫൗണ്ടേഷന്‍, ഐറിസ് എന്നീ എന്‍ ജി ഒകളും ചേര്‍ന്ന് ഡിസംബര്‍ 6ന് കൂവളൂര്‍ ഇര്‍ഷാദിയ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ വസ്ത്ര ശേഖരണവും വിതരണവും സംഘടിപ്പിക്കുമെന്ന് കമല്‍ പറഞ്ഞു.

സമൂഹത്തിന്റെ ക്ഷേമത്തിനായി തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന സ്ഥാനങ്ങള്‍ വിനയത്തോടെ ഏറ്റെടുക്കുന്നതായും വരും ദിവസങ്ങളില്‍ വിവിധ മാനുഷിക, പാരിസ്ഥിതിക പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്ണെന്നും കമല്‍ പറഞ്ഞു.

എ ഐ സി എച്ച് എല്‍ എസ്

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഡോ. ആന്റണി രാജുവാണ് എ ഐ സി എച്ച് എല്‍ എസ് സ്ഥാപിച്ചത്. യു പിയില്‍ നിന്നുള്ള അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന മനുഷ്യാവകാശ സംരക്ഷകനും സമാധാന പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമാണ്. യു എന്നിന്റെ മനുഷ്യാവകാശ പരിപാടികളില്‍ സംസാരിക്കാനും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്.

ദലൈലാമ, ആചാര്യ (ഡോ.) ലോകേഷ് മുനി ജി, ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി ശ്രീ നിശ്ചലാനന്ദ സരസ്വതി, അമിതാഭ് ബച്ചന്‍, ഉസ്താദ് അംജദ് അലി ഖാന്‍, നടിയും എം പിയുമായ ജയപ്രദ, ഭോപ്പാല്‍ ആര്‍ച്ച് ബിഷപ്പ് ലിയോ കൊര്‍ണേലിയോ, ഡോ. മഹേഷ് ജോഷി ഐ ബി എസ് (അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ദൂരദര്‍ശന്‍), ജസ്റ്റിസ് കമലേശ്വര് നാഥ്, ഡോ. മധുകര്‍ അംഗൂര്‍ (ചാന്‍സലര്‍, അലയന്‍സ് യൂണിവേഴ്‌സിറ്റി), ഡോ. പ്രശാന്ത് ഭല്ല (പ്രസിഡന്റ് മാനവ് രചന എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്) മേജര്‍ ജനറല്‍ (റിട്ട) ശ്രീ രാജന്‍ കൊച്ചാര്‍ തുടങ്ങിയവരാണ് എ ഐ സി എച്ച് എല്‍ എസിന്റെ ഗവേണിംഗ് കൗണ്‍സിലിന് കീഴിലുള്ള രക്ഷാധികാരികളും അഭ്യുദയകാംക്ഷികളും.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!