ഹോക്‌സ്ബില്‍ ആമകള്‍ കൂടുണ്ടാക്കുന്നത് ശാസ്ത്രജ്ഞര്‍ ചിത്രീകരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ തീരപ്രദേശത്ത് മുട്ടയിടാനായി എത്തിയ ഹോക്സ്ബില്‍ ആമ കൂടുണ്ടാക്കുന്നത് ചിത്രീകരിക്കുന്നതിനിടെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ മറൈന്‍ സയന്റിഫിക് ടീം അവയുടെ കട്ടിയുള്ള പുറന്തോടില്‍ നിന്ന് ബാര്‍നാക്കിളുകള്‍ നീക്കം ചെയ്യുന്ന ദൗത്യം ഏറ്റെടുത്തു.

city exchange

മന്ത്രാലയത്തിന്റെ സാമൂഹ്യ മാധ്യമത്തില്‍ പങ്കിട്ട ഒരു വീഡിയോയില്‍ അമിതമായ ബാര്‍നാക്കിളുകള്‍ ഭാരമുണ്ടാക്കുകയും കടലിലെ ചലനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നതിനാല്‍ ശാസ്ത്രജ്ഞര്‍ ബാര്‍നാക്കിളുകള്‍ നീക്കം ചെയ്യുകയായിരുന്നു.

ഹോക്‌സ്ബില്‍ ആമകളുമായി പ്രവര്‍ത്തിച്ചപ്പോള്‍ സമ്മര്‍ദ്ദവും ശല്യവും ഉണ്ടാകാതിരിക്കാന്‍ ചുവന്ന ലൈറ്റുകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ബീച്ചില്‍ പോകുന്നവര്‍ ആമകള്‍ കൂടുണ്ടാക്കുന്ന സ്ഥലങ്ങളില്‍ ശല്യപ്പെടുത്തരുതെന്നും കൂടുണ്ടാക്കുന്ന സീസണില്‍ ഈ ബീച്ചുകളില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഓര്‍മപ്പെടുത്തി.

- Advertisement -
Ad image

കടലാമ കൂടുകെട്ടുന്ന സീസണ്‍ ഏപ്രില്‍ 1 മുതല്‍ ഓഗസ്റ്റ് 1 വരെ നീണ്ടുനില്‍ക്കും. രാജ്യത്തിന്റെ വടക്കന്‍ തീരങ്ങളിലാണ് ഇവയെ കാണുക.

Share This Article
Leave a Comment
error: Content is protected !!