

കോഴിക്കോട്: വേദനകള്‍ക്കിടയിലും പരസ്പരം അറിയാനും തങ്ങളുടെ കൂട്ടുകാരുടെ മികച്ച വിജയത്തില്‍ സന്തോഷിക്കുവാനും അഭിനന്ദിക്കുവാനും അവര്‍ വീണ്ടും ഒത്തുകൂടി. തലാസ്സിമിയ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലും ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ കേരളയും സംയുക്തമായി സഘടിപ്പിച്ച തലാസ്സിമിയ ബാധിതരായ കുട്ടികളുടെ കുടുംബ സംഗമത്തിന്റെയും പരിശോധന ക്യാമ്പിന്റെയും വേദിയായ ‘സ്‌നേഹിക്കൂട് 2.0’ യിലായിരുന്നു ഈ ആനന്ദനിമിഷം.

ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നടന്ന ചടങ്ങ് നജീബ് കാന്തപുരം എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. കേശവന്‍ എം ആര്‍, ഡോ. ധന്യ എസ് എം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസിനുശേഷം ക്യാമ്പില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ആവശ്യമായ ലാബ്, രക്ത പരിശോധനകളും സൗജന്യമായി നല്‍കുകയും സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹെമറോളജി, എന്‍ഡോക്രൈനോളജി ചികില്‍ത്സകളും നടന്നു.

ഈ വര്‍ഷം വിവിധ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച തലാസ്സിമിയ ബാധിച്ച കുട്ടികള്‍ക്കുള്ള പി ടി അന്‍ഷിഫ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് വിതരണവും നടത്തി.
കൗണ്‍സിലില്‍ റജിസ്റ്റര്‍ ചെയ്ത എല്ലാ രോഗികള്‍ക്കും അവരുടെ കുടുബാംഗങ്ങള്‍ക്കുമുള്ള ചികിത്സാ ആനുകൂല്യങ്ങളില്‍ സി ഒ ഒ ലുഖ്മാന്‍ പൊന്‍മാടത്തും കൗണ്‍സില്‍ പ്രസിഡന്റ് കരീം കാരശ്ശേരിയും ഒപ്പുവെച്ചു. മജ്ജ മാറ്റിവെക്കലിലൂടെ തലാസീമിയരോഗം പൂര്‍ണ്ണമായും ഭേദമായ കുട്ടികളുടെ നേതൃത്വത്തില്‍ മധുരവിതരണവും വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങില്‍ ലുക്മാന്‍ പൊന്മാടത് (സി ഒ ഒ ആസ്റ്റര്‍ മിംസ് കോഴിക്കോട്), കരീം കാരശ്ശേരി (സ്റ്റേറ്റ് പ്രസിഡന്റ്, ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ കേരള) മൊയ്ദീന്‍ പൂവടുക്ക, എം വി അബ്ദുല്‍ അസീസ്
ഡോ. കേശവന്‍ എം ആര്‍ (പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് ആന്റ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യന്‍), ഡോ. ധന്യ എസ് എം (സീനിയര്‍ സ്‌പെഷ്യലിസ്റ്റ്- വിസിറ്റിംഗ് പീഡിയേട്രിക് എന്‍ഡോക്രൈനോളജിസ്റ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.

