
കാലടി: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് കാഞ്ഞൂര്‍ പഞ്ചായത്ത് പാറപ്പുറം മഹാകവി കുമാരനാശാന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂളില്‍ പുതിയ കിച്ചണ്‍ കം സ്റ്റോര്‍ നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചിരുന്നു.

പുതിയ കിച്ചണ്‍ കം സ്റ്റോര്‍ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പോള്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഷീജ രാജന്‍ സ്വാഗതവും സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സീന സത്യന്‍ നന്ദിയും പറഞ്ഞു.

വൈസ് പ്രസിഡന്റ് വിജു ബിജൂ, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബിന്‍ ഡേവിസ്, ഖാലിദ്, അംഗങ്ങളായ സവിത നിധീഷ്, ടി എസ് ജയന്‍, മുന്‍ പ്രസിഡന്റ് ഗ്രേസി ദയാനന്ദന്‍, എസ് എന്‍ ഡി പി ശാഖാ പ്രസിഡന്റ് ടി എസ് മോഹനന്‍, സെക്രട്ടറി സി എന്‍ പ്രകാശന്‍, ഹെഡ്മിസ്ട്രസ് സുമകുമാരി എ എസ്, പി ടി എ പ്രസിഡന്റ് അമൃത ഷാരോണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
