

ദോഹ: അവസാന മത്സരത്തില്‍ ചാംപ്യന്മാരായ ഫ്രാന്‍സിനെ തോല്‍പ്പിച്ചിട്ടും തുണീഷ്യയ്ക്ക് പ്രീ ക്വാര്‍ട്ടര്‍ പ്രവേശനമില്ല. ആസ്‌ത്രേലിയ ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ചതോടെയാണ് തുണീഷ്യയ്ക്ക് പ്രീ ക്വാര്‍ട്ടര്‍ നിഷേധിക്കപ്പെട്ടത്.

ജയം മാത്രം ലക്ഷ്യമിട്ട് ഗ്രൗണ്ടിലിറങ്ങിയ തുണീഷ്യ എട്ടാം മിനുട്ടില്‍ തന്നെ ഗോള്‍ വല കുലുക്കിയെങ്കിലും ഓഫ്‌സൈഡ് വിളിച്ചതോടെ ആ ആഗ്രഹം തകരുകയായിരുന്നു. ഫ്രാന്‍സിനേക്കാള്‍ മികച്ച കളി പുറത്തെടുത്തതും തുണീഷ്യയായിരുന്നു.

വാബി ഖസ്രിയാണ് ഫ്രാന്‍സിനെതിരെ ഗോള്‍ നേടിയത്. കളിയുടെ അവസാനത്തില്‍ ഫ്രാന്‍സ് ഗോള്‍ നേടിയെങ്കിലും ഓഫ്‌സൈഡ് വിൡക്കുകയായിരുന്നു.

