

കൊച്ചി: കേരള പത്രപ്രവര്ത്ത യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് എറണാകുളം പ്രസ് ക്ലബ്ബില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചി മേയറും സ്വാഗത സംഘം മുഖ്യ രക്ഷാധികാരിയുമായ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആര് ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കിന്‍ഡര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. പ്രദീപ് കുമാര്‍, നിയുക്ത സംസ്ഥാന സമിതി അംഗങ്ങളായ സി എസ് ബൈജു, ജിപ്സണ്‍ സിക്കേര, ജില്ലാ ജോ സെക്രട്ടറി ഷബ്ന സിയാദ്, നിര്‍വാഹക സമിതി അംഗങ്ങളായ ടി ആര് ജിതേഷ്, ലിജോ എം ജി എന്നിവര്‍ പങ്കെടുത്തു.

ജില്ലാ സെക്രട്ടറി എം ഷജില്‍ കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എന്‍ കെ സ്മിത നന്ദിയും പറഞ്ഞു.
