വഞ്ചന; മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെയുള്ള കേസ് വിചാരണ 13ന്

Web Desk
1 Min Read

കോഴിക്കോട്: സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചുവന്നാരോപിച്ച് നടന്‍ മോഹന്‍ലാലിനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരായ പരാതി കോഴിക്കോട് അഞ്ചാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി സപ്തംബര്‍ 13ന് മാറ്റി.

city exchange

നിര്‍മ്മാതാവും സംവിധായകനുമായ കെ എ ദേവരാജന്‍ നല്‍കിയ അപ്പീലിലാണ് നടപടി. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും അന്ന് ഹാജരാവണം.

ദേവരാജന്റെ ചിത്രത്തിന് വേണ്ടി എതിര്‍കക്ഷികള്‍ 30 ലക്ഷം രൂപയുടെ ചെക്ക് 2007 മാര്‍ച്ച് 29ന് കൈപ്പറ്റിയെന്നും പിന്നീട് സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് പരാതി. സ്വപ്‌നമാളിക എന്ന പടത്തെച്ചൊല്ലിയാണ് കേസ്. കോഴിക്കോട് നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസേ്ട്രറ്റ് കോടതിയില്‍ നേരത്തേ നല്‍കിയ സ്വകാര്യ അന്യായം തള്ളിയതിനെതിരെ നല്‍കിയ അപ്പീലാണ് ഇപ്പോള്‍ കോടതി പരിഗണിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!