തലശ്ശേരി ഹെറിറ്റേജ് റണ്‍ സീസണ്‍ 5ല്‍ ശ്രദ്ധേയമായി തലശ്ശേരി പെരുമയെ കോര്‍ത്തേ തീം സോങ്

Web Desk
1 Min Read

തലശ്ശേരി: അഞ്ചാമത് എഡിഷന്‍ തലശ്ശേരി ഹെറിറ്റേജ് റണ്ണിന്റെ ഭാഗമായി ഗായകന്‍ ഇസ്മാഈല്‍ നാദാപുരവും ഭാര്യ ഡോ. ഫാത്തിമ വര്‍ദയും ചേര്‍ന്ന് പാടി അവതരിപ്പിച്ച ‘തലശ്ശേരി പെരുമയെ കോര്‍ത്തേ’ തീം സോങ് ശ്രദ്ധേയമായി.

city exchange

തലശ്ശേരിയുടെ പൈതൃകത്തിലേക്കും പൗരാണികതയിലേക്കും ചരിത്രത്തിലേക്കും ദൃശ്യങ്ങളും വരികളും സംഗീതവും ഉപയോഗിച്ച് കടന്നുപോകുന്നതാണ് തീം സോങ്.

കൈരളി ടി വി പട്ടുറുമാല്‍ ജേതാവ് ഇസ്മാഈല്‍ നാദാപുരം സംഗീതം നല്‍കിയ ഗാനത്തില്‍ ആദ്ദേഹത്തോടൊപ്പം ഡോ. ഫാത്തിമ വര്‍ദയും പാടുന്നു. തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ചാണ് ഇരുവരും തലശ്ശേരി പെരുമയെ ചരടില്‍ കോര്‍ക്കുന്നത്.

മുജീബുര്‍റഹ്മാന്‍ കരിയാടനാണ് വരികളെഴുതിയത്. ഫഹദ് സി എച്ചാണ് ബി ജി എം നിര്‍വഹിച്ചത്. നിധി പ്ലഗ് ഇന്‍ മിക്‌സും മാസ്റ്ററും നിര്‍വഹിച്ച ഗാനത്തിന് രാഗേഷ് പാലക്കൂലും ശ്രീജേഷ് പാനൂരുമാണ് ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്തത്.

- Advertisement -
Ad image

തലശ്ശേരി എം എല്‍ എയും കേരള നിയമസഭാ സ്പീക്കറുമായ അഡ്വ. എ എന്‍ ശംസീറിന്റെ അധ്യക്ഷതയില്‍ കേരള തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷാണ് ഗാനത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്.

തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍, തലശ്ശേരി സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, കിയാല്‍ ഡയറക്ടര്‍ ഡോ. ഹസന്‍ കുഞ്ഞി, കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി, കെ എസ് എ അബ്ദുല്‍ ലത്തീഫ്, എസ് കെ അര്‍ജുന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും നൂറു കണക്കിന് തലശ്ശേരിയെയും ഹെറിറ്റേജിനെ സ്‌നേഹിക്കുന്ന അത്ലറ്റുകള്‍ ഉള്‍പ്പെടെ പങ്കെടുത്ത പ്രകാശന ചടങ്ങ് പ്രൗഡ ഗംഭീരമായി.

തലശ്ശേരി പെരുമയെ കോര്‍ത്തേ’ ഗാനം തലശ്ശേരിക്കും തലശ്ശേരിക്കാര്‍ക്കുമാണ് സമര്‍പ്പിച്ചിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!