ഡി ജെ പാര്‍ട്ടിക്കിടയില്‍ അക്രമം നടത്തിയ പ്രതികള്‍ അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: കടവന്ത്ര ഒലിവ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ ഡി ജെ പാര്‍ട്ടിക്കിടയില്‍ ഹോട്ടല്‍ ജീവനക്കാരെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍. നോര്‍ത്ത് പറവൂര്‍ ആലങ്ങാട് മാലിയംപീടിക വടക്കേലന്‍ ഹൗസില്‍ നിതിന്‍ ബാബു (23), നോര്‍ത്ത് പറവൂര്‍ ആലങ്ങാട് കൊട്ടപ്പുറം കൃസ്ത്യന്‍ ചര്‍ച്ചിന് സമീപം കരിയാട്ടി ഹൗസില്‍ ലിജോയ് കെ സിജോ (22) എന്നിവരാണ് പിടിയിലായത്.

city exchange

കഴിഞ്ഞ ദിവസം 23 വയസ്സിന് മുകളിലുള്ളവര്‍ക്കായി നടത്തിയ ഡി ജെ പാര്‍ട്ടിയില്‍ പ്രതികളില്‍ ഒരാളെ കയറ്റി വിടാത്തതിലുള്ള വിരോധം മൂലം ഹോട്ടല്‍ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. നിരവധി കേസുകളിലെ പ്രതികളും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ടവരുമാണ് ഇരുവരും.

മയക്കുമരുന്നിന് അടിമപ്പെട്ട ഇവര്‍ കൈയ്യില്‍ കരുതിയിരുന്ന പേന കത്തികൊണ്ടാണ് ആക്രമണം നടത്തിയത്. ഒന്നാം പ്രതിക്കായുള്ള തെരച്ചില്‍ ശക്തമാക്കി. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമമീഷണര്‍ എസ് ശശിധരന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

- Advertisement -
Ad image

പൊലീസ് ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ എം എസ്, സബ് ഇന്‍സ്‌പെക്ടര്‍ ശരത്ത് സി, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഷുക്കൂര്‍, സീനിയര്‍ സി പി ഒമാരായ രാഹുല്‍, ജിപിന്‍ ലാല്‍, സി പി ഒ രാജീവ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!