ബദല്‍ സ്‌കൂളുകളുടെ മറവില്‍ മദ്രസ്സകളെ വേട്ടയാടാന്‍ അനുവദിക്കില്ല: മദ്രസ്സാ ബോര്‍ഡ് കോര്‍ഡിനേഷന്‍

Web Desk
2 Min Read

കോഴിക്കോട്: 2009ലെ നിര്‍ബന്ധ വിദ്യാഭ്യാസ നിയമം (ആര്‍ ടി ഇ ആക്ട്) വകുപ്പ് 6 പ്രകാരമുള്ള നിബന്ധനകള്‍ പൂര്‍ത്തീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാറുകളുടെ ബാധ്യതയില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ സംവിധാനിച്ചിട്ടുള്ള ബദല്‍ സ്‌കൂളുകളുടെ മറവില്‍ മദ്രസകള്‍ക്കെതിരെ ദേശീയ ബാലവകാശ കമ്മീഷന്‍ നടത്തുന്ന നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് മദ്രസാ ബോര്‍ഡ് കോര്‍ഡിനേഷന്‍ അറിയിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എട്ട് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡുകളുടെ കൂട്ടായ്മയാണ് കോര്‍ഡിനേഷന്‍ ഫോര്‍ മദ്രസ്സാ എഡ്യുക്കേഷന്‍ ബോര്‍ഡ്സ്.

city exchange

കേരള മദ്രസാധ്യാപകഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി മുന്‍ എം എല്‍ എ കാരാട്ട് റസാഖ്, വര്‍ക്കിങ് ചെയര്‍മാന്‍ ഉമ്മര്‍ ഫൈസി മുക്കം, ജനറല്‍ സെക്രട്ടറി ഇ യാകുബ് ഫൈസി അടങ്ങിയ ഭാരവാഹികള്‍ ഉള്‍ക്കൊള്ളുന്ന 25 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.

കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഹോട്ടലില്‍ ചേര്‍ന്ന സമിതി യോഗത്തില്‍ കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. ആര്‍ ടി ഇ ആക്ട് വകുപ്പ് 2 (എന്‍) പ്രകാരമുള്ള സ്‌കൂളുകളുടെ അഭാവമാണ് കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ മറ്റ് മതസ്ഥരായ വിദ്യാര്‍ഥികള്‍ക്ക് ഭൗതിക വിദ്യാഭ്യാസത്തിന് മദ്രസകളില്‍ സംസ്ഥാന സര്‍ക്കാറുകള്‍ സംവിധാനിച്ച ബദല്‍ സ്‌കൂളുകളെ ആശ്രയിക്കേണ്ടി വരുന്നത്.

മദ്രസ സംവിധാനങ്ങളെ കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കലുകള്‍ മുന്‍ നിര്‍ത്തി പൊതു സമൂഹത്തിന് മുമ്പാകെ വിശദീകരണം നടത്താന്‍ നവംബര്‍ രണ്ടിന് ശനിയാഴ്ച കോഴിക്കോട് ടാഗോര്‍ ഹാളില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ന്യൂനപക്ഷക്ഷേമ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. വിവിധ മത രാഷ്ട്രീയ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ സംബന്ധിക്കും.

- Advertisement -
Ad image

വിഷയവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനും ബന്ധപ്പെട്ടവര്‍ക്കും മെമ്മൊറാണ്ടം സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.
മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കാരാട്ട് റസാഖ് യോഗം ഉദ്ഘാടനം ചെയ്തു. മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍മാരായ ഇ യാകുബ് ഫൈസി, പി കെ മുഹമ്മദ് ഹാജി, സിദ്ദീഖ് മൗലവി അയിലക്കാട്, അബ്ദുല്‍ ലത്തീഫ് കരിമ്പുലാക്കല്‍, ഒ പി ഐ കോയ, ഹാരിസ് ബാഫഖി തങ്ങള്‍, വിവിധ മത വിദ്യാഭ്യാസ ബോര്‍ഡുകളില്‍ നിന്നും അനീസുദീന്‍ സി എച്ച്, ഡോ. വി അബ്ദുല്‍ ജലീല്‍, നൗഷാദ് പി കെ (മജ്‌ലിസ് എഡ്യുക്കേഷന്‍ ബോര്‍ഡ്), സുലൈമാന്‍ സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് (സുന്നി വിദ്യാഭ്യാസ ബോര്‍ഡ്), അബ്ദുല്‍ വഹാബ് നന്മണ്ട (മര്‍കസുദ്ദഅവ), ഡോ. എന്‍ എ എം അബ്ദുല്‍ ഖാദര്‍, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി (സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്), കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് സി ഇ ഒ പി എം ഹമീദ് സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!