കെ എ എം എ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

Web Desk
1 Min Read

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന നീതി നിഷേധങ്ങള്‍ക്കെതിരെ കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ എ എം എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.

city exchange

കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയവല്‍ക്കരണം അവസാനിപ്പിക്കുക, കുടിശ്ശികയുള്ള ക്ഷാമബത്ത അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, ഹയര്‍സെക്കണ്ടറി പഠന പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അന്തര്‍ ജില്ലാ സ്ഥലംമാറ്റ അനുപാതം 30 ശതമാനമായി പുന:സ്ഥാപിക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട നിയമന തടസ്സങ്ങള്‍ പരിഹരിക്കുക, ഉച്ചഭക്ഷണ ഫണ്ട് വര്‍ധിപ്പിക്കുകയും സമയബന്ധിതമായി നല്‍കുകയും ചെയ്യുക, ഭാഷാ അധ്യാപക നിയമനങ്ങള്‍ക്കുള്ള അനാവശ്യ തടസ്സവാദം പിന്‍വലിക്കുക, അറബി ഭാഷാ പഠന പ്രശ്‌നങ്ങള്‍ പരിഹരിക്കുക, പാര്‍ടൈം അധ്യാപകരുടെ സര്‍വീസ് എല്ലാ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക, സര്‍വീസില്‍ ഉള്ളവരെ കെ ടെറ്റില്‍ നിന്ന് ഒഴിവാക്കുക, കേരളത്തില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുക തുടങ്ങി വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണാ സമരം നടത്തിയത്.

ധര്‍ണ്ണ മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. പി നസീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍ അധ്യക്ഷത വഹിച്ചു.

- Advertisement -
Ad image

സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ പി പി ഫിറോസ്, ഇ ഐ സിറാജ് മദനി, എം എ ഹംസ എറണാകുളം, എസ് ഹിഷാമുദ്ദീന്‍ പത്തനംതിട്ട, കെ അബ്ദുല്‍ മജീദ് കാസറഗോഡ്, കെ കെ എസ് ഫസല്‍ തങ്ങള്‍ മലപ്പുറം, അനസ് എം അഷറഫ് ആലപ്പുഴ, ഇ ഐ മുജീബ് തൃശൂര്‍, ഇ മുസ്തഫ വയനാട്, മുനീര്‍ കിളിമാനൂര്‍, എസ് നബീല്‍ കൊല്ലം, അന്‍സാര്‍ ചിതറ, വനിതാ ഫോറം ജനറല്‍ കണ്‍വീനര്‍ സംഗീത റോബര്‍ട്ട്, എസ് നിഹാസ് പാലോട്, നജീബ് കല്ലമ്പലം എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!