ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഖത്തര്‍

Web Desk
1 Min Read

ദോഹ: ഗാസയില്‍ വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് അറിയിച്ചു. ജനുവരി 19ന് ഗാസയില്‍ പ്രാദേശിക സമയം രാവിലെ 8.30ന് (ദോഹ സമയം രാവിലെ 9.30) വെടിനിര്‍ത്തല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

city exchange

ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ ആരംഭിച്ചതോടെ കുടിയിറക്കപ്പെട്ട ഗാസക്കാര്‍ യുദ്ധാവശിഷ്ടങ്ങള്‍ക്കിടയിലൂടെ വീട്ടിലേക്ക് മടങ്ങുന്നത് കാണാമായിരുന്നു.

ആദ്യ കാലതാമസത്തെ തുടര്‍ന്ന് ഇസ്രായേലും ഹമാസും തമ്മില്‍ ദീര്‍ഘകാലമായി കാത്തിരുന്ന വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ആയിരക്കണക്കിന് കുടിയിറക്കപ്പെട്ടവരും യുദ്ധത്തില്‍ തകര്‍ന്ന ഗസ്സയിലെ പ്രദേശങ്ങളിലേക്ക് മടങ്ങാന്‍ പുറപ്പെടുകയായിരുന്നു.

യുദ്ധവിരാമം ആരംഭിച്ച് മിനിറ്റുകള്‍ക്ക് ശേഷം മാനുഷിക സഹായം വഹിക്കുന്ന ആദ്യ ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിച്ചതായി യു എന്‍ പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!